Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Chugging of ALCo - more melodious than Shreya Ghoshal - Darnish C

Full Site Search
  Full Site Search  
 
Sun May 16 05:33:59 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

PAZ/Payangadi (2 PFs)
പഴയങ്ങാടി     पयंगाडि
[Pazhayangadi]

Track: Double Electric-Line

Show ALL Trains
Payangadi Matool Via Vadikkal, Kannur District
State: Kerala

Elevation: 9 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for PAZ/Payangadi
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 20
Number of Originating Trains: 0
Number of Terminating Trains: 0
Rating: 2.7/5 (23 votes)
cleanliness - average (3)
porters/escalators - average (3)
food - average (3)
transportation - average (3)
lodging - poor (2)
railfanning - good (3)
sightseeing - good (3)
safety - average (3)
Show ALL Trains

Station News

Page#    Showing 1 to 8 of 8 News Items  
Mar 18 2020 (08:52) റെയിൽവേ സ്റ്റേഷനുകളിൽ 24*7 ഹെൽപ് ഡെസ്ക് (www.manoramaonline.com)
Other News
SR/Southern
0 Followers
25963 views

News Entry# 403084  Blog Entry# 4595163   
  Past Edits
Mar 18 2020 (08:52)
Station Tag: Payyanur/PAY added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Payangadi/PAZ added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Kannapuram/KPQ added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Thalassery/TLY added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Mahe/MAHE added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ശരീരോഷ്മാവ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇൻഫ്രാ റെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തുന്നു. SHARE കണ്ണൂർ∙ കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വകുപ്പും ജില്ലാ പൊലീസും ചേർന്നു ഹെൽപ് ഡെസ്ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവർ‌ത്തിക്കും. 3 ഷിഫ്റ്റുകളിലായി ജീവനക്കാർ ഉണ്ടാകും. ഇതിന് ആവശ്യമായ വാഹനം റവന്യു വകുപ്പും ഫർണിച്ചർ റെയിൽവേ അധികൃതരും മാസ്ക്, ഹാൻഡ് വാഷ് എന്നിവ ആരോഗ്യ വകുപ്പും നൽകി.മാഹി, തലശ്ശേരി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിലാണു ഹെൽപ് ഡെസ്ക് ആരംഭിച്ചത്.  ജില്ലയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ ഇന്നലെ 122 പേരെ ഹോം ഐസലേഷനിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടു പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. കെ.നാരായണ നായിക് അറിയിച്ചു.
Oct 14 2019 (10:26) വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു (www.mathrubhumi.com)
Major Accidents/Disruptions
SR/Southern
0 Followers
31504 views

News Entry# 393215  Blog Entry# 4457805   
  Past Edits
Oct 14 2019 (10:26)
Station Tag: Payangadi/PAZ added by MCPNBR~/261443

Oct 14 2019 (10:26)
Station Tag: Kannapuram/KPQ added by MCPNBR~/261443

Oct 14 2019 (10:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
കണ്ണൂര്‍: വൈദ്യുതിലൈനിലെ തകരാര്‍ കാരണം മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയില്‍വേ വൈദ്യുതി ലൈനില്‍ തകരാറുണ്ടായത്. കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. അതേസമയം, കണ്ണൂര്‍-മംഗളൂരു പാതയില്‍ ഗതാഗതത്തിന് തടസമില്ല. 
10215 മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. 
Content Highlights: train service disrupted in mangalore kannur route due to snag in electric line
Oct 10 2019 (08:48) എപ്പോഴും എന്റെ വിളിപ്പുറത്തുള്ള പൊന്നു (റെയിൽവേ) മുത്തപ്പാ... (www.mathrubhumi.com)
Other News
SR/Southern
0 Followers
49864 views

News Entry# 392982  Blog Entry# 4453652   
  Past Edits
Oct 10 2019 (08:48)
Station Tag: Etakkot/ETK added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Vadakara/BDJ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mahe/MAHE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Pappinisseri/PPNS added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payangadi/PAZ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payyanur/PAY added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Charvattur/CHV added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Nileshwar/NLE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kanhangad/KZE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
“ഭക്താ, മുത്തപ്പനെ കണ്ടു,ല്ലേ..എന്തെങ്കിലും മുത്തപ്പനോട് വിശേഷിപ്പിക്കാനുണ്ടോ..സന്ധ്യാനേരത്ത് മുത്തപ്പനെ പ്രാർഥിക്കണം, കേട്ടോ..എപ്പോഴും മുത്തപ്പൻ വിളിപ്പുറത്തുണ്ടാകും, കേട്ടോ...”
കൈവിരലിൽ തെരുപ്പിടിച്ച് മുത്തപ്പൻ ഉരചെയ്യുമ്പോൾ ഭക്തരുടെ മുഖത്തുനിന്ന്‌ മാഞ്ഞുപോകുന്നത് സങ്കടത്തിന്റെ വേലിയേറ്റത്തിരകൾ. ആപത്തുകൾ തട്ടിയകറ്റുന്ന, വിഷമകാലത്ത് പിരിയാതെ ഒപ്പമുണ്ടാകുന്ന ഇഷ്ടദേവൻ നീട്ടുന്ന തെച്ചിപ്പൂക്കൾ പ്രസാദമായി വാങ്ങിപ്പിരിയുന്ന ഓരോ മുഖത്തുമുണ്ട് നിർവൃതിയുടെ വെട്ടം. മുത്തപ്പനും ഭക്തനും തമ്മിലുള്ള ബന്ധം മറ്റു ദൈവങ്ങളും ഭക്തനുംപോലുള്ളതല്ല. ഭക്തനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽനിന്ന്‌ ഏറെ വ്യത്യസ്തമായ ഒന്നാണത്.
“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ. ഞാനും കൈവിട്ടെന്നുകരുതിയോ. അങ്ങനെ കൈവിടില്ല മുത്തപ്പൻ....”മുത്തപ്പന്റെ അനുഗ്രഹവർഷം ഏറ്റുവാങ്ങി പടിയിറങ്ങുന്നവരിൽനിന്ന്‌ ഒഴിയുന്നതേയില്ല,താളക്രമത്തിലുള്ള മുത്തപ്പന്റെ വചനങ്ങൾ.
നാനാജാതിമതസ്ഥരായ
...
more...
ഭക്തരും സാധാരണക്കാരുടെ ദൈവമായ മുത്തപ്പനും തമ്മിലൊരു ആത്മബന്ധമുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് പ്രാദേശികമായി നിരവധി മുത്തപ്പൻ ആരൂഢസ്ഥാനങ്ങൾ ഉയർന്നുവരുന്നതും. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ഒരുപ​േക്ഷ റെയിൽവേസ്റ്റേഷനുകളുടെ എണ്ണത്തോളംതന്നെവരും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളും.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്നവയാണ് ഈ ക്ഷേത്രങ്ങൾ. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇഷ്ടദൈവമാണ് റെയിൽവെ മുത്തപ്പൻ. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മലബാറിൽ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. റെയിൽ​േവ മുത്തപ്പൻ എന്നു കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. മലബാറിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് തുടങ്ങിയ മുത്തപ്പൻ ക്ഷേത്രങ്ങൾക്ക് പറയാൻ കഥകളേറെയുണ്ട്.കേൾക്കാൻ കഥകളേറെ..
കണ്ണൂർ ജില്ലയിലാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആദ്യമായി മുത്തപ്പൻ ക്ഷേത്രം തുടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ക്ഷേത്രം തുടങ്ങുന്നതിന് തുടക്കമായത് ഇവിടെയാണെന്ന് കരുതാം.ഇതിനു പിറകിലുള്ള ഐതിഹ്യത്തെക്കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയില്ല. കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ഒരുകഥ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. കഥ ഇങ്ങനെ: ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യൻ റെയിൽവേ എന്നായിരുന്നു സതേൺ റെയിൽവേ അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന മദ്യം വഴിമധ്യേ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദുഃഖവും അപമാനവും സഹിക്കാനാകാതെ ജീവനക്കാർ പറശ്ശിനിക്കടവ് മുത്തപ്പനെ പ്രാർഥിച്ചു.തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതരണമെന്നായിരുന്നു പ്രാർഥന. 
ഉദ്ദിഷ്ടകാര്യം നേടിയാൽ റെയിൽവേ സ്റ്റേഷനിൽ മാസത്തിൽ ഒരുതവണ മുത്തപ്പന് പയങ്കുറ്റിവെച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നു. പിന്നീട് റെയിൽവേ ഉന്നതോദ്യോഗസ്ഥർ നടത്തിയ വിശദാന്വേഷണത്തിൽ മദ്യം മോഷണം പോയതാണെന്ന് കണ്ടെത്തി. ശിക്ഷാനടപടികൾക്കിരയായവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. 
കടുത്ത അപമാനഭാരത്തിൽനിന്ന്‌ രക്ഷിക്കുകയും ജോലി തിരികെനൽകുകയും ചെയ്ത മുത്തപ്പനോടുള്ള ആരാധന റെയിൽവേ സ്റ്റേഷനിൽ വിളക്ക് കൊളുത്തിയാണ് തുടങ്ങിയത്. പിന്നീട് സ്റ്റേഷൻ പരിസരത്തെ മരച്ചുവട്ടിലേക്ക് വിളക്കുവെക്കുന്നത് മാറ്റി. താമസിയാതെ യാത്രക്കാരും പ്രദേശവാസികളും ഇവിടെ ആരാധനയ്ക്കായി എത്തിച്ചേർന്നുതുടങ്ങി.
ഭക്തജനങ്ങളുടെ തിരക്ക്‌ വർധിച്ചതോടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നുകണ്ട് ആരാധന പുതിയ കെട്ടിടത്തിലേക്കു മാറ്റി. ഇതിനുശേഷം ജില്ലയിൽ പലയിടങ്ങളിലുമായി റെയിൽവേ സ്റ്റേഷന് തൊട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉയർന്നുതുടങ്ങി.
വളപട്ടണം പാലത്തിന്റെ നിർമാണവേളയിൽ വിഘ്നം നേരിട്ടുവെന്നും പാലം നിർമാണത്തിലേർപ്പെട്ടവർ മുത്തപ്പനെ പ്രാർഥിച്ചുവെന്നും തടസ്സം ഒഴിഞ്ഞുപോയെന്നും മറ്റൊരു വാമൊഴിക്കഥയും പ്രചാരത്തിലുണ്ട്. വിഘ്നം ഒഴിഞ്ഞുപോയതിനെത്തുടർന്ന് മുത്തപ്പനെ വിളക്കുവെച്ച് ആരാധിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. 
വടക്കെ മലബാറിലുടനീളം...
റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ തന്നെയാണ് ക്ഷേത്രങ്ങൾ പണിയിക്കുന്നത്. അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളുടെ ഘടനയിലും ചടങ്ങുകളിലും മാറ്റങ്ങളുണ്ട്. ചിലയിടങ്ങളിൽ വിരമിച്ച ജീവനക്കാരെയും നാട്ടുകാരെയും കമ്മിറ്റിയിലുൾപ്പെടുത്തുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഈ സമ്പ്രദായം നിലവിലില്ല. ചിലയിടങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് വെള്ളാട്ടം കെട്ടിയാടുന്നതെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ മറ്റുദിവസങ്ങളിലും വെള്ളാട്ടം കെട്ടാറുണ്ട്. പഴയങ്ങാടിയിലും മറ്റു ചിലയിട ങ്ങളിലും മുത്തപ്പൻ കെട്ടിയാടുമ്പോൾ സ്റ്റേഷൻ സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഷൊറണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ മിക്കതിലും മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. മംഗളുരു, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി, കണ്ണൂർ, മാഹി, വടകര,ഷൊറണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പൻ ക്ഷേത്രങ്ങളുള്ളത്. തലശ്ശേരിയിൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രമില്ലെങ്കിലും പ്രസിദ്ധമായ മേലൂട്ട് മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് തീവണ്ടിപ്പാളത്തിനു തൊട്ടും സ്റ്റേഷന് ഏറെ അകലെയല്ലാതെയുമാണ്.
റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കു പുറമെയാണ് ജയിൽ അധികൃതർ സ്ഥാപിക്കുന്ന ജയിൽ മുത്തപ്പൻ ക്ഷേത്രങ്ങൾ. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമാനമാണ് ഇവ. കണ്ണൂർ സെൻട്രൽ ജയിലിന് അഭിമുഖമായി പാതയോരത്താണ് ജയിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജയിൽ അധികൃതർക്കാണ് ഇതിന്റെ മേൽനോട്ടച്ചുമതല.കണ്ണൂരിൽ ഇങ്ങനെ
റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് ആദ്യം തുടക്കമിട്ട കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രത്തിൽ ഇരുപത്തൊന്നംഗ കമ്മിറ്റിക്കാണ് ചുമതല. മൂന്നു വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. അഞ്ചംഗ രക്ഷാധികാരി കമ്മിറ്റിയുമുണ്ട്.കെ.കിഷോർ (പ്രസി.), എം.എൻ.വിനേഷ് (സെക്ര.), പി.കെ.ദീപേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. 
എല്ലാ വെള്ളിയാഴ്ചയും ഇവിടെ മുത്തപ്പൻ കെട്ടിയാടുന്നുണ്ട്‌. ഉച്ചയ്ക്കുമുമ്പ് മലയിറക്കത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അന്നദാനം.ശരാശരി 2000 പേർ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രസാദ ഉൗട്ടിനെത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 
വൈകിട്ട് നാലോടെയാണ് മുത്തപ്പൻ കെട്ടിയിറങ്ങുക. വേവിച്ച കടലയും തേങ്ങാപ്പൂളുമാണ് പ്രസാദം. തുലാപ്പത്ത് കഴിഞ്ഞ് ഒന്നാമത്തെ വെള്ളിയാഴ്ചയാണ് പുത്തരി വെള്ളാട്ടം. വർഷത്തിലൊരിക്കലാണ് ഉത്സവം.രോഗശാന്തിക്കും സന്താനലബ്ധിക്കുമായി ഒട്ടേറെപ്പേർ മുത്തപ്പന്റെ അനുഗ്രഹംതേടി ദിനംതോറും ഇവിടെയെത്തുന്നു.
Sep 15 2018 (15:04) അവഗണനയിൽ വലഞ്ഞ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ (localnews.manoramaonline.com)
0 Followers
8379 views

News Entry# 358029  Blog Entry# 3809585   
  Past Edits
Sep 15 2018 (15:04)
Station Tag: Payangadi/PAZ added by MCPNBR~/261443
Stations:  Payangadi/PAZ  
Home Kannur അവഗണനയിൽ വലഞ്ഞ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മനോരമ ലേഖകൻ September 15, 2018 12:54 AM IST പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ SHARE പഴയങ്ങാടി∙ അവഗണനയുടെ ചൂളംവിളിയിൽ ഒതുങ്ങി പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ. ദിനംപ്രതി ഒരു ലക്ഷത്തിന് മുകളിൽ വരുമാനമുളള പഴയങ്ങാടി റെയിൽവേ സ്റ്റേഷനാണ് വികസനത്തിന്റെ...
more...
കാര്യത്തിൽ ഏറെ പിന്നിലുള്ളത്. ഷൊർണൂർ–മംഗളൂരു പാത വികസനത്തിന്റെ ഭാഗമായി വളപട്ടണം, നേത്രാവതി പാലങ്ങളുടെ നിർമാണം പൂർത്തിയായ  1910ലാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ നിലവിൽവന്നത്. പേരിന് ആദർശ് സ്റ്റേഷനാക്കി മാറ്റിയിരുന്നുവെങ്കിലും ഇല്ലായ്മയാണ് മുഖമുദ്ര.രണ്ടായിരത്തിന് മുകളിൽ യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. സമീപകാലത്തായി പ്ലാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി പ്രവൃത്തി നടത്തിത്തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ആവശ്യമായ കുടിവെള്ളത്തിനുള്ള സംവിധാനവും മതിയായ ശുചിമുറികൾ പോലും ഇവിടെ ഇല്ല. രണ്ടാം പ്ലാറ്റ്ഫോം പേരിന് ഉണ്ടെങ്കിലും കാടുകയറിയ നിലയിലാണ്. 60 ട്രെയിനുകളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാൽ ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. ഏറനാട് എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ്, കുർള തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ എംപിയും എംഎൽഎ അടക്കം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇപ്പോശരിയാക്കി തരാം എന്നമട്ടിൽ പറഞ്ഞ് പറ്റിക്കുകയായിരുന്നു. മാതമംഗലം, ചെറുപുഴ, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, ചെറുകുന്ന്, പരിയാരം എന്നീ സ്ഥലങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഏഴിമല നേവൽ അക്കാദമിയിലേക്ക് എളുപ്പം എത്തിച്ചേരേണ്ടവരും ഇവിടെയാണ് ഇറങ്ങുന്നത്. പ്രമുഖ ആരാധനാലയമായ മാടായി കാവിലേക്ക് കർണാടകയിൽ നിന്നെത്തുന്ന ഭക്തർക്ക് ഏറെ ഉപകാരപ്രദമായ യശ്വന്ത്പുര എക്സ്പ്രസിന് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ പയ്യന്നൂരിലും കണ്ണൂരിലുമാണ് ഇറങ്ങുന്നത്. കോടികൾ വാർഷിക വരുമാനമുണ്ടായിട്ടും ഒറ്റ ടിക്കറ്റ് കൗണ്ടറാണ് ഇവിടെ പ്രവർത്തിക്കുന്നത്. റിസർവേഷൻ ടിക്കറ്റുകളും സാധാരണ ടിക്കറ്റുകളും ഒരേ കൗണ്ടറിൽ നിന്ന് നൽകുന്നതിനാൽ ടിക്കറ്റ് എടുക്കാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം മതിയായ വാഹന പാർക്കിങ് സൗകര്യമില്ലാതെ കാടുപിടിച്ച് കിടക്കുന്നതും പ്രശ്നമാണ്.
Nov 29 2016 (10:22) പഴയങ്ങാടി റെയിൽവേ സ്റ്റേഷനരികിൽ കാട് ; തെരുവുനായ്ക്കളും പാമ്പുകളും വിഹരിക്കുന്നു (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
9526 views

News Entry# 287098  Blog Entry# 2074866   
  Past Edits
Nov 29 2016 (10:22AM)
Station Tag: Payangadi/PAZ added by Rise Above Reservation/939187
Stations:  Payangadi/PAZ  
പഴയങ്ങാടി ∙ യാത്രാത്തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വീണ്ടും കാടുഭീഷണി. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറു ഭാഗത്താണു പ്ലാറ്റ്ഫോമിലേക്കു തള്ളി കാട് നിൽക്കുന്നത്. സ്റ്റേഷന്റെ മറ്റു ചില ഭാഗങ്ങളിലും കാട് കടുത്ത ഭീഷണിയാണ്. കാട്ടിൽ നിന്നു വ്യാപകമായ രീതിയിൽ ഇഴജന്തുക്കൾ പ്ലാറ്റ്ഫോമിലേക്ക് ഇഴഞ്ഞുവരാൻ തുടങ്ങിയതോടെ യാത്രക്കാർ കടുത്ത ഭീതിയിലാണ്. രാത്രികാലങ്ങളിൽ ട്രെയിനിൽ നിന്ന് ഇറങ്ങി വരുന്നവരും യാത്ര പോകേണ്ടവരും തെല്ലൊന്നുമല്ല ദുരിതം പേറുന്നത്.
കൂടാതെ സ്റ്റേഷന്റെ പലഭാഗങ്ങളിലായി ധാരാളം തെരുവുനായ്ക്കളുമുണ്ട്. പലരും കടിയേൽക്കാതെ രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടാണ്. നേരത്തേ ജനകീയ കൂട്ടായ്മയിൽ ശുചീകരണം നടത്തിയെങ്കിലും റെയിൽവേ അധികൃതർ പ്രശ്നത്തിൽ കാര്യമായ നടപടികളെടുക്കുന്നില്ലെന്നു പരാതിയുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായി ഏതാണ്ട് ഒരു കിലോമീറ്ററോളം നീളത്തിലാണ് ഇവിടത്തെ പ്ലാറ്റ്ഫോമുള്ളത്. പ്രശ്നത്തിനു പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാർ പറയുന്നത്.

10365 views
Nov 29 2016 (14:25)
Kamban Express~   956 blog posts
Re# 2074866-1            Tags   Past Edits
Translate this pls.
Page#    Showing 1 to 8 of 8 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy