Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

Vaigai வந்துருச்சு, ஆசையில் ஓடி வந்தேன்

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri May 20 00:35:56 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRPost BlogAdvanced Search

ELM/Ezhimala (2 PFs)
ഏഴിമല     एषिमला

Track: Double Electric-Line

Show ALL Trains
Ezhimala, Kannur District
State: Kerala

Elevation: 3 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for ELM/Ezhimala
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 11
Number of Originating Trains: 0
Number of Terminating Trains: 0
0 Follows
Rating: NaN/5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)
Show ALL Trains

Station News

Page#    Showing 1 to 11 of 11 News Items  
ഏഴിമല റെയിൽവേ സ്റ്റേഷൻ കമ്മിഷൻ‌ ഏജന്റിനെ ഏൽപ്പിച്ചു; വികസനമെത്തുമോ എന്ന ആശങ്കയിൽ ജനങ്ങൾ ...
more...
പയ്യന്നൂർ ∙ ഏഴിമല റെയിൽവേ സ്റ്റേഷൻ നാവിക അക്കാദമിയുടെ മദർ സ്റ്റേഷനായി മാറുമെന്നു പ്രതീക്ഷിച്ച ജനങ്ങൾക്ക് ഇരുട്ടടി നൽകി റെയിൽവേ സ്റ്റേഷൻ അധികൃതർ കമ്മിഷൻ ഏജന്റിനെ ഏൽപിച്ചു. ഇതു സ്റ്റേഷൻ വികസനത്തിനു വിഘാതമാകുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ വികസനത്തിനായി നാട്ടുകാർ ഒട്ടേറെ പ്രക്ഷോഭ സമരങ്ങൾ നടത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളൊന്നും അനുവദിക്കാത്ത റെയിൽവേ പതിറ്റാണ്ടുകളായി സ്റ്റോപ്പുള്ള 6 ട്രെയിനുകൾക്കു മാത്രമാണ് ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ദേശീയപാതയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ പറ്റുന്ന റെയിൽവേ സ്റ്റേഷനാണിത്. അതുകൊണ്ടുതന്നെ പരിയാരം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്നവർക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന സ്റ്റേഷൻ കൂടിയാണിത്. പുതിയപുഴക്കര പാലം വന്നതോടെ ഏഴിമല നാവിക അക്കാദമിയിൽ നിന്ന് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന റെയിൽവേ സ്റ്റേഷനായി ഏഴിമല റെയിൽവേ സ്റ്റേഷൻ മാറിയിട്ടുണ്ട്. നാവിക അക്കാദമിയുടെയും റെയിൽവേ സ്റ്റേഷന്റെയും സ്ഥലപ്പേര് ഒന്നായതിനാൽ ഈ സ്റ്റേഷൻ അക്കാദമിയുടെ മദർ സ്റ്റേഷനാക്കി മാറ്റുമെന്ന പ്രതീക്ഷ ജനങ്ങളിൽ ഉണ്ടായിരുന്നു. അതെല്ലാം തട്ടിമാറ്റിയാണ് ഇപ്പോൾ സ്റ്റേഷൻ കമ്മിഷൻ ഏജന്റിനു കൈമാറിയത്.ഏഴിമല റെയിൽവേ സ്റ്റേഷൻ ഹാൾട്ട് റെയിൽവേ സ്റ്റേഷനാണ്. ഇവിടെ സ്റ്റേഷൻ മാസ്റ്റർ ഇല്ല. ഇത്തരം സ്റ്റേഷനുകൾ ഏജൻസിക്ക് കൊടുക്കാറുണ്ട്. എന്നാൽ അത് വിൽപനയല്ല. വരുമാനം വർധിക്കുന്നതോടെ ക്ലാർക്ക് ഇൻ ചാർജ് സ്റ്റേഷനാക്കി മാറ്റും. നിലവിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നഷ്ടപ്പെടില്ല.റെയിൽവേ പബ്ലിക് റിലേഷൻ ഓഫിസർ, കണ്ണൂർലോക പ്രശസ്ത വെങ്കല ശിൽപ പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്തേക്കു വെങ്കല നിർമിതികൾ വാങ്ങുന്നതിനും കാണുന്നതിനും വിനോദ സഞ്ചാരികൾ ഉൾപ്പെടെ കടന്നു വരേണ്ട റെയിൽവേ സ്റ്റേഷനാണിത്. ഈ സ്റ്റേഷനെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം വെങ്കല ഗ്രാമത്തെ മോശമായി ബാധിക്കും. ടി.വത്സൻ, മാനേജിങ് ഡയറക്ടർ കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമംചരിത്ര പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനാണിത്. കമ്മിഷൻ ഏജന്റിനെ ഏൽപിച്ച നടപടികളിൽ നിന്നു പിന്മാറണം. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകും. പി.വി.രമേശൻ, കൺവീനർ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിറെയിൽവേ സ്റ്റേഷനെ ഇല്ലാതാക്കാനുള്ള നടപടിയാണ് അധികൃതർ നടത്തുന്നത്. അത് അനുവദിക്കില്ല. കമ്മിഷൻ ഏജന്റിനെ ഏൽപിച്ച നടപടിയിൽ നിന്നു റെയിൽവേ പിന്മാറണം. കെ.വിജയൻ കുഞ്ഞിമംഗലം ഇന്ത്യൻ റെയിൽവേയോളം പഴക്കമുള്ള സ്റ്റേഷനാണിത്. ഒട്ടേറെ പഞ്ചായത്തുകളിലെ ജനങ്ങൾ ഈ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. റിസർവേഷൻ സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി സ്റ്റേഷനെ സംരക്ഷിക്കണം. സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ഉയരും.എ.ഉണ്ണിക്കൃഷ്ണൻ, കുഞ്ഞിമംഗലം
Nov 01 2020 (09:00) ഫ്ലാഗ് അല്ല; ഇനി ഹാൾട്ട് സ്റ്റേഷനുകൾ, സ്വകാര്യ വ്യക്തികൾക്കു ടിക്കറ്റ് കൗണ്ടർ ചുമതല നൽകാൻ നടപടി (www.manoramaonline.com)
Other News
0 Followers
63734 views

News Entry# 423420  Blog Entry# 4763985   
  Past Edits
Nov 01 2020 (09:01)
Station Tag: Chandera/CDRA added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Kalanad Halt/KLAD added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Chirakkal/CQL added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Uppala/UAA added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Ezhimala/ELM added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Pappinisseri/PPNS added by MCPNBR/261443

Nov 01 2020 (09:01)
Station Tag: Jagannath Temple Gate/JGE added by MCPNBR/261443
ഫ്ലാഗ് അല്ല; ഇനി ഹാൾട്ട് സ്റ്റേഷനുകൾ, സ്വകാര്യ വ്യക്തികൾക്കു ടിക്കറ്റ് കൗണ്ടർ ചുമതല നൽകാൻ നടപടി ...
more...
മനോരമ ലേഖകൻ October 30, 2020 11:54 AM IST കണ്ണൂർ ∙ എത്ര കാത്തിരുന്നിട്ടും വികസനം ട്രാക്കിലെത്താത്ത അവസ്ഥയിലാണ് വടക്കൻ മലബാറിലെ ചെറിയ റെയിൽവേ സ്റ്റേഷനുകൾ. പാലക്കാട് ഡിവിഷനു കീഴിൽ 7 റെയിൽവേ സ്റ്റേഷനുകൾ കൂടി ഹാൾട്ട് സ്റ്റേഷനുകളാകുമ്പോൾ അതിൽ 4 എണ്ണവും കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 3 സ്റ്റേഷനുകൾ കണ്ണൂരിലും ഒരെണ്ണം കാസർകോടും. നിലവിലെ ഫ്ലാഗ് സ്റ്റേഷൻ പദവിയിൽ നിന്നാണ് ഇവയെ ഹാൾട്ട് സ്റ്റേഷനുകളാക്കി മാറ്റുന്നത്.ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഈ സ്റ്റേഷനുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കു ടിക്കറ്റ് കൗണ്ടർ ചുമതല നൽകാൻ നടപടി തുടങ്ങിയിട്ടുണ്ട്. നിലവിൽ ഡി ഗ്രേഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളായ ചിറക്കൽ, ചന്തേര, കളനാട് സ്റ്റേഷനുകളുടേതിനു സമാനമായ സാഹചര്യമാകും ഇനി ഇവിടെയും. യാത്രക്കാരുടെ എണ്ണം വർധിച്ചാൽ കൂടുതൽ സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. നിലവിലുള്ള പദ്ധതികൾ തുടരുമെന്നും അധികൃതർ പറഞ്ഞു.  ഏഴിമല റെയിൽവേ സ്‌റ്റേഷൻ ഏഴിമല റെയിൽവേ സ്റ്റേഷൻ പയ്യന്നൂർ ∙ ഏഴിമല നാവിക അക്കാദമിയുടെ മാതൃ സ്റ്റേഷനായി മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എകെജി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ലോക്സഭയിൽ റെയിൽവേ ബജറ്റ് ചർച്ചയിൽ ഏഴിമല റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്റെ അനിവാര്യത വിശദീകരിച്ച് പ്രസംഗം നടത്തിയിരുന്നു.സംസ്ഥാന സർക്കാർ പൈതൃക ഗ്രാമമാക്കി ഉയർത്തിയ കുഞ്ഞിമംഗലം വെങ്കല ശിൽപ പൈതൃക ഗ്രാമം ഈ സ്റ്റേഷന് തൊട്ടടുത്താണ്. ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. പരിയാരം മെഡിക്കൽ കോളജിനും വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സമീപമാണു സ്റ്റേഷൻ. കണ്ണൂർ - മംഗളൂരു പാസഞ്ചർ, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ. പാപ്പിനിശേരി സ്റ്റേഷൻ പാപ്പിനിശ്ശേരി ∙ മൂന്ന് പാസഞ്ചർ ട്രെയിനുകൾക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ഇതിനിടെ ടിക്കറ്റ് കൗണ്ടറിലുള്ള റെയിൽവേ ജീവനക്കാരനെ കൂടി പിൻവലിക്കാൻ തീരുമാനിച്ചു. ഫ്ലാഗ് ബ്ലോക് സ്റ്റേഷനായ പാപ്പിനിശ്ശേരിയെ 2001ൽ ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്താൻ നടപടി തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.യാത്രക്കാരെ ആകർഷിക്കാൻ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് തരംതാഴ്ത്തലിനു തുല്യമായ നടപടി. തളിപ്പറമ്പ് മേഖലയിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാനാകുന്ന സ്റ്റേഷനെന്ന കാര്യം കണക്കിലെടുക്കണമെന്നാണ് ആവശ്യം.  തലശ്ശേരി ജഗന്നാഥ ടെംപിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ. തലശ്ശേരി ടെംപിൾ ഗേറ്റ് റെയിൽവേ സ്‌റ്റേഷൻനിലവിൽ മംഗളൂരു കോയമ്പത്തൂർ, കണ്ണൂർ - കോയമ്പത്തൂർ, കണ്ണൂർ - തൃശൂർ, കണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്‌. ചൊക്ലി, പെരിങ്ങത്തൂർ, കരിയാട്, കടവത്തൂർ, കോഴിക്കോട് ജില്ലയിലെ തൂണേരി, നാദാപുരം ഭാഗങ്ങളിൽ നിന്നു കോയമ്പത്തൂരിലെ ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങൾക്കും പോകുന്നതിന് കോയമ്പത്തൂർ പാസഞ്ചർ സഹായകമായിരുന്നു.കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോകുന്ന വിദ്യാർഥികൾക്കും പ്രയോജനമായിരുന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു സ്റ്റേഷനിൽ പ്രത്യേക സ്റ്റോപ്പും മുൻകാലങ്ങളിൽ അനുവദിച്ചിരുന്നു. ഉപ്പള റെയിൽവേ സ്റ്റേഷൻ. ഉപ്പള സ്റ്റേഷൻകാസർകോട് ജില്ലയിലെ ഉപ്പള റെയിൽവേ സ്റ്റേഷനിൽ ഒരു എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 4 ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്. മംഗളൂരു–തിരുവനന്തപുരം, മംഗളൂരു–കോഴിക്കോട്, മംഗളൂരു–കോയമ്പത്തൂർ, മംഗളൂരു–കണ്ണൂർ എന്നീ ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്.എന്നാൽ പുതിയ പരിഷ്കരണത്തിൽ സ്റ്റോപ്പുകൾ റദ്ദായാൽ ഒട്ടേറെ യാത്രക്കാരാണു പ്രയാസത്തിലാകുക. മലബാർ എക്സ്പ്രസിൽ ഓഫിസുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാർ പോകുന്നുണ്ട്. മംഗളൂരുവിലേക്കുള്ള പാസഞ്ചർ ട്രെയിനിനെ ആശ്രയിക്കുന്നവരും ഒട്ടേറെ. ഇത് ഇല്ലാതായാൽ ഇവിടെയുള്ള യാത്രക്കാർ മഞ്ചേശ്വരം, കുമ്പള എന്നീ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.
Oct 20 2019 (09:35) ഏഴിമലയിൽ റെയിൽപ്പാളത്തിൽ കല്ല്‌ വെച്ചു; ഇന്റർസിറ്റി കുലുങ്ങി (www.mathrubhumi.com)
Other News
SR/Southern
0 Followers
14902 views

News Entry# 393596  Blog Entry# 4463896   
  Past Edits
Oct 20 2019 (09:35)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Oct 20 2019 (09:35)
Station Tag: Ezhimala/ELM added by MCPNBR~/261443
കണ്ണൂർ: ഏഴിമല റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേ പാളത്തിനു മുകളിൽ സാമൂഹികവിരുദ്ധർ കല്ല്‌ വെച്ചു. ഇതുകാരണം മംഗളുരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്‌പ്രസ് അസാധാരണമായി കുലുങ്ങി. വണ്ടി ആ സമയം 110 കിലോമീറ്റർ വേഗത്തിൽ ഓടുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.20-നായിരുന്നു സംഭവം. ലോക്കോ പൈലറ്റ് വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. പിന്നീട് ഇതുവഴി വന്ന മംഗളുരു-ചെന്നൈ മെയിൽ പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയിൽ 20 കിലോമീറ്റർ വേഗത്തിലാണ് ഓടിച്ചത്.
ആർ.പി.എഫ്. നടത്തിയ അന്വേഷണത്തിൽ ഏഴിമല റെയിൽവേ ഗേറ്റിന്റ തെക്കുഭാഗത്തായി പാളത്തിൽ കല്ലുവെച്ച അടയാളം കാണപ്പെട്ടു. ആർ.പി.എഫ് സബ്ഇൻസ്പെക്ടർ ടി.എം.ധന്യ, എ.എസ്.ഐ. ബിജു നെരിച്ചൻ എന്നിവർ സമീപപ്രദേശങ്ങളിൽ അന്വേഷിച്ചു. തൊട്ടടുത്ത്‌ താമസിക്കുന്ന ആൾക്കാർക്ക് ബോധവത്കരണം നൽകി. 110 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വണ്ടി കല്ലുകാരണം പാളം തെറ്റാനുള്ള സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽപ്പാളത്തിൽ കല്ല്‌ വെക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Sep 15 2018 (15:00) ഏഴിമല റെയിൽവേ സ്റ്റേഷൻ ബ്രിട്ടിഷ് കാലത്തുതന്നെ (localnews.manoramaonline.com)
Other News
SR/Southern
0 Followers
14154 views

News Entry# 358028  Blog Entry# 3809576   
  Past Edits
This is a new feature showing past edits to this News Post.
Stations:  Ezhimala/ELM  
Home Kannur ഏഴിമല റെയിൽവേ സ്റ്റേഷൻ ബ്രിട്ടിഷ് കാലത്തുതന്നെ പയ്യന്നൂർ ∙ ഏഴിമല ചരിത്രത്തിൽ ഇടംനേടിയ രാജവംശത്തിന്റെ സ്ഥലനാമമാണ്. റെയിൽവേ ലൈൻ കടന്നുപോകുന്ന പ്രദേശത്തു നിന്നു കിലോമീറ്റർ ദൂരെയാണ് ഏഴിമലയെങ്കിലും ആ രാജവംശത്തോടുള്ള ബഹുമാനത്തിലായിരുന്നു കുഞ്ഞിമംഗലത്ത് റെയിൽവേ സ്റ്റേഷൻ നിർമിച്ച് അതിന് ഏഴിമല എന്ന് ബ്രിട്ടിഷുകാർ നാമകരണം ചെയ്തത്. ബ്രിട്ടിഷുകാർ സ്ഥാപിച്ച ഏഴിമല റെയിൽവേ സ്റ്റേഷനു പുതുതായി ഒന്നും നൽകാൻ ഇന്ത്യൻ റെയിൽവേ തയാറായില്ല. ഇരുഭാഗത്തേക്കുമായി പോകുന്ന മലബാർ എക്സ്പ്രസ്, കണ്ണൂർ–മംഗളൂരു പാസഞ്ചർ,...
more...
കോയമ്പത്തൂർ–മംഗളൂരു ഫാസ്റ്റ് പാസഞ്ചർ, കണ്ണൂർ–ചെറുവത്തൂർ പാസഞ്ചർ എന്നീ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. കാടു മൂടിക്കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പഴയ സ്റ്റേഷൻ കെട്ടിടത്തിനു മുന്നിൽ മാത്രമാണ് മേൽക്കൂരയുള്ളത്. പുതിയ കെട്ടിടത്തിനു മുന്നിൽ പോലും മേൽക്കൂരയില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മൂന്നിടത്തായി ചെറിയ മേൽക്കൂരകൾ പണിതിട്ടുണ്ട്. പ്ലാറ്റ്ഫോമുകളിൽ സ്റ്റേഷന്റെ പേര് പ്രദർശിപ്പിച്ച കവാട ബോർഡുകൾ പോലുമില്ല. 4 ബോർഡുകൾ പ്ലാറ്റ്ഫോമുകളിൽ സ്റ്റേഷന് അഭിമുഖമായി സ്ഥാപിച്ചിട്ടുണ്ട്. അവയാകട്ടെ കാടുകൾക്കിടയിലുമാണ്. പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിജും ഇവിടെ ഇല്ല. കണ്ണൂർ ഭാഗത്തേക്കു പോകേണ്ട യാത്രക്കാർ ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ കയറണമെങ്കിൽ ഒരു കിലോമീറ്ററോളം ചുറ്റി നടക്കണം. സിഗ്നൽ പോസ്റ്റുകളില്ലാത്തതിനാൽ ദൂരെനിന്നു സ്റ്റേഷൻ തിരിച്ചറിയാൻ ഇവർക്കാവില്ല. Read More on: Kannur News | കണ്ണൂർ വാർത്തകൾ
Sep 14 2018 (18:20) ഏഴിമല റെയിൽവേ സ്റ്റേഷൻ ഇന്നും ബ്രിട്ടിഷ് കാലത്തുതന്നെ (localnews.manoramaonline.com)
Commentary/Human Interest
SR/Southern
0 Followers
16838 views

News Entry# 357798  Blog Entry# 3807071   
  Past Edits
Sep 14 2018 (18:20)
Station Tag: Ezhimala/ELM added by Ahalya Nagari Superfast Express~/939187
Stations:  Ezhimala/ELM  
പയ്യന്നൂർ ∙ ഏഴിമല ചരിത്രത്തിൽ ഇടംനേടിയ രാജവംശത്തിന്റെ സ്ഥലനാമമാണ്. റെയിൽവേ ലൈൻ കടന്നുപോകുന്ന പ്രദേശത്തു നിന്നു കിലോമീറ്റർ ദൂരെയാണ് ഏഴിമലയെങ്കിലും ആ രാജവംശത്തോടുള്ള ബഹുമാനത്തിലായിരുന്നു കുഞ്ഞിമംഗലത്ത് റെയിൽവേ സ്റ്റേഷൻ നിർമിച്ച് അതിന് ഏഴിമല എന്ന് ബ്രിട്ടിഷുകാർ നാമകരണം ചെയ്തത്. ബ്രിട്ടിഷുകാർ സ്ഥാപിച്ച ഏഴിമല റെയിൽവേ സ്റ്റേഷനു പുതുതായി ഒന്നും നൽകാൻ ഇന്ത്യൻ റെയിൽവേ തയാറായില്ല. ഇരുഭാഗത്തേക്കുമായി പോകുന്ന മലബാർ എക്സ്പ്രസ്, കണ്ണൂർ–മംഗളൂരു പാസഞ്ചർ, കോയമ്പത്തൂർ–മംഗളൂരു ഫാസ്റ്റ് പാസഞ്ചർ, കണ്ണൂർ–ചെറുവത്തൂർ പാസഞ്ചർ എന്നീ ട്രെയിനുകൾക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്. കാടു മൂടിക്കിടക്കുന്ന പ്ലാറ്റ്ഫോമുകൾ, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പഴയ സ്റ്റേഷൻ കെട്ടിടത്തിനു മുന്നിൽ മാത്രമാണ് മേൽക്കൂരയുള്ളത്. പുതിയ കെട്ടിടത്തിനു മുന്നിൽ പോലും മേൽക്കൂരയില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മൂന്നിടത്തായി ചെറിയ മേൽക്കൂരകൾ പണിതിട്ടുണ്ട്. പ്ലാറ്റ്ഫോമുകളിൽ സ്റ്റേഷന്റെ പേര് പ്രദർശിപ്പിച്ച കവാട ബോർഡുകൾ പോലുമില്ല. 4 ബോർഡുകൾ പ്ലാറ്റ്ഫോമുകളിൽ സ്റ്റേഷന് അഭിമുഖമായി സ്ഥാപിച്ചിട്ടുണ്ട്. അവയാകട്ടെ കാടുകൾക്കിടയിലുമാണ്. പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിജും ഇവിടെ ഇല്ല. കണ്ണൂർ ഭാഗത്തേക്കു പോകേണ്ട യാത്രക്കാർ ടിക്കറ്റ് എടുത്ത് പ്ലാറ്റ്ഫോമിൽ കയറണമെങ്കിൽ ഒരു കിലോമീറ്ററോളം ചുറ്റി നടക്കണം. സിഗ്നൽ പോസ്റ്റുകളില്ലാത്തതിനാൽ ദൂരെനിന്നു സ്റ്റേഷൻ തിരിച്ചറിയാൻ ഇവർക്കാവില്ല.
Page#    Showing 1 to 11 of 11 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy