Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

आम लोग: "रेल फैनिंग आती नहीं". RailFans: "रेल फैनिंग जाती नहीं" - Md Asif

Full Site Search
  Full Site Search  
 
Wed May 12 14:02:36 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips/Spottings
Login
Post PNRAdvanced Search

ETK/Etakkot (3 PFs)
എടക്കാട്     एडक्काड

Track: Double Electric-Line

Show ALL Trains
NH 17, Edakkad, Near Muzhappilangad
State: Kerala

Elevation: 13 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for ETK/Etakkot
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 8
Number of Originating Trains: 0
Number of Terminating Trains: 0
Rating: 5.0/5 (8 votes)
cleanliness - excellent (1)
porters/escalators - excellent (1)
food - excellent (1)
transportation - excellent (1)
lodging - excellent (1)
railfanning - excellent (1)
sightseeing - excellent (1)
safety - excellent (1)
Show ALL Trains

Station News

Page#    Showing 1 to 3 of 3 News Items  
Oct 10 2019 (08:48) എപ്പോഴും എന്റെ വിളിപ്പുറത്തുള്ള പൊന്നു (റെയിൽവേ) മുത്തപ്പാ... (www.mathrubhumi.com)
Other News
SR/Southern
0 Followers
49531 views

News Entry# 392982  Blog Entry# 4453652   
  Past Edits
Oct 10 2019 (08:48)
Station Tag: Etakkot/ETK added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Vadakara/BDJ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mahe/MAHE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Pappinisseri/PPNS added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payangadi/PAZ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payyanur/PAY added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Charvattur/CHV added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Nileshwar/NLE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kanhangad/KZE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
“ഭക്താ, മുത്തപ്പനെ കണ്ടു,ല്ലേ..എന്തെങ്കിലും മുത്തപ്പനോട് വിശേഷിപ്പിക്കാനുണ്ടോ..സന്ധ്യാനേരത്ത് മുത്തപ്പനെ പ്രാർഥിക്കണം, കേട്ടോ..എപ്പോഴും മുത്തപ്പൻ വിളിപ്പുറത്തുണ്ടാകും, കേട്ടോ...”
കൈവിരലിൽ തെരുപ്പിടിച്ച് മുത്തപ്പൻ ഉരചെയ്യുമ്പോൾ ഭക്തരുടെ മുഖത്തുനിന്ന്‌ മാഞ്ഞുപോകുന്നത് സങ്കടത്തിന്റെ വേലിയേറ്റത്തിരകൾ. ആപത്തുകൾ തട്ടിയകറ്റുന്ന, വിഷമകാലത്ത് പിരിയാതെ ഒപ്പമുണ്ടാകുന്ന ഇഷ്ടദേവൻ നീട്ടുന്ന തെച്ചിപ്പൂക്കൾ പ്രസാദമായി വാങ്ങിപ്പിരിയുന്ന ഓരോ മുഖത്തുമുണ്ട് നിർവൃതിയുടെ വെട്ടം. മുത്തപ്പനും ഭക്തനും തമ്മിലുള്ള ബന്ധം മറ്റു ദൈവങ്ങളും ഭക്തനുംപോലുള്ളതല്ല. ഭക്തനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽനിന്ന്‌ ഏറെ വ്യത്യസ്തമായ ഒന്നാണത്.
“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ. ഞാനും കൈവിട്ടെന്നുകരുതിയോ. അങ്ങനെ കൈവിടില്ല മുത്തപ്പൻ....”മുത്തപ്പന്റെ അനുഗ്രഹവർഷം ഏറ്റുവാങ്ങി പടിയിറങ്ങുന്നവരിൽനിന്ന്‌ ഒഴിയുന്നതേയില്ല,താളക്രമത്തിലുള്ള മുത്തപ്പന്റെ വചനങ്ങൾ.
നാനാജാതിമതസ്ഥരായ
...
more...
ഭക്തരും സാധാരണക്കാരുടെ ദൈവമായ മുത്തപ്പനും തമ്മിലൊരു ആത്മബന്ധമുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് പ്രാദേശികമായി നിരവധി മുത്തപ്പൻ ആരൂഢസ്ഥാനങ്ങൾ ഉയർന്നുവരുന്നതും. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ഒരുപ​േക്ഷ റെയിൽവേസ്റ്റേഷനുകളുടെ എണ്ണത്തോളംതന്നെവരും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളും.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്നവയാണ് ഈ ക്ഷേത്രങ്ങൾ. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇഷ്ടദൈവമാണ് റെയിൽവെ മുത്തപ്പൻ. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മലബാറിൽ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. റെയിൽ​േവ മുത്തപ്പൻ എന്നു കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. മലബാറിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് തുടങ്ങിയ മുത്തപ്പൻ ക്ഷേത്രങ്ങൾക്ക് പറയാൻ കഥകളേറെയുണ്ട്.കേൾക്കാൻ കഥകളേറെ..
കണ്ണൂർ ജില്ലയിലാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആദ്യമായി മുത്തപ്പൻ ക്ഷേത്രം തുടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ക്ഷേത്രം തുടങ്ങുന്നതിന് തുടക്കമായത് ഇവിടെയാണെന്ന് കരുതാം.ഇതിനു പിറകിലുള്ള ഐതിഹ്യത്തെക്കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയില്ല. കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ഒരുകഥ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. കഥ ഇങ്ങനെ: ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യൻ റെയിൽവേ എന്നായിരുന്നു സതേൺ റെയിൽവേ അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന മദ്യം വഴിമധ്യേ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദുഃഖവും അപമാനവും സഹിക്കാനാകാതെ ജീവനക്കാർ പറശ്ശിനിക്കടവ് മുത്തപ്പനെ പ്രാർഥിച്ചു.തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതരണമെന്നായിരുന്നു പ്രാർഥന. 
ഉദ്ദിഷ്ടകാര്യം നേടിയാൽ റെയിൽവേ സ്റ്റേഷനിൽ മാസത്തിൽ ഒരുതവണ മുത്തപ്പന് പയങ്കുറ്റിവെച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നു. പിന്നീട് റെയിൽവേ ഉന്നതോദ്യോഗസ്ഥർ നടത്തിയ വിശദാന്വേഷണത്തിൽ മദ്യം മോഷണം പോയതാണെന്ന് കണ്ടെത്തി. ശിക്ഷാനടപടികൾക്കിരയായവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. 
കടുത്ത അപമാനഭാരത്തിൽനിന്ന്‌ രക്ഷിക്കുകയും ജോലി തിരികെനൽകുകയും ചെയ്ത മുത്തപ്പനോടുള്ള ആരാധന റെയിൽവേ സ്റ്റേഷനിൽ വിളക്ക് കൊളുത്തിയാണ് തുടങ്ങിയത്. പിന്നീട് സ്റ്റേഷൻ പരിസരത്തെ മരച്ചുവട്ടിലേക്ക് വിളക്കുവെക്കുന്നത് മാറ്റി. താമസിയാതെ യാത്രക്കാരും പ്രദേശവാസികളും ഇവിടെ ആരാധനയ്ക്കായി എത്തിച്ചേർന്നുതുടങ്ങി.
ഭക്തജനങ്ങളുടെ തിരക്ക്‌ വർധിച്ചതോടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നുകണ്ട് ആരാധന പുതിയ കെട്ടിടത്തിലേക്കു മാറ്റി. ഇതിനുശേഷം ജില്ലയിൽ പലയിടങ്ങളിലുമായി റെയിൽവേ സ്റ്റേഷന് തൊട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉയർന്നുതുടങ്ങി.
വളപട്ടണം പാലത്തിന്റെ നിർമാണവേളയിൽ വിഘ്നം നേരിട്ടുവെന്നും പാലം നിർമാണത്തിലേർപ്പെട്ടവർ മുത്തപ്പനെ പ്രാർഥിച്ചുവെന്നും തടസ്സം ഒഴിഞ്ഞുപോയെന്നും മറ്റൊരു വാമൊഴിക്കഥയും പ്രചാരത്തിലുണ്ട്. വിഘ്നം ഒഴിഞ്ഞുപോയതിനെത്തുടർന്ന് മുത്തപ്പനെ വിളക്കുവെച്ച് ആരാധിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. 
വടക്കെ മലബാറിലുടനീളം...
റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ തന്നെയാണ് ക്ഷേത്രങ്ങൾ പണിയിക്കുന്നത്. അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളുടെ ഘടനയിലും ചടങ്ങുകളിലും മാറ്റങ്ങളുണ്ട്. ചിലയിടങ്ങളിൽ വിരമിച്ച ജീവനക്കാരെയും നാട്ടുകാരെയും കമ്മിറ്റിയിലുൾപ്പെടുത്തുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഈ സമ്പ്രദായം നിലവിലില്ല. ചിലയിടങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് വെള്ളാട്ടം കെട്ടിയാടുന്നതെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ മറ്റുദിവസങ്ങളിലും വെള്ളാട്ടം കെട്ടാറുണ്ട്. പഴയങ്ങാടിയിലും മറ്റു ചിലയിട ങ്ങളിലും മുത്തപ്പൻ കെട്ടിയാടുമ്പോൾ സ്റ്റേഷൻ സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഷൊറണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ മിക്കതിലും മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. മംഗളുരു, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി, കണ്ണൂർ, മാഹി, വടകര,ഷൊറണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പൻ ക്ഷേത്രങ്ങളുള്ളത്. തലശ്ശേരിയിൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രമില്ലെങ്കിലും പ്രസിദ്ധമായ മേലൂട്ട് മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് തീവണ്ടിപ്പാളത്തിനു തൊട്ടും സ്റ്റേഷന് ഏറെ അകലെയല്ലാതെയുമാണ്.
റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കു പുറമെയാണ് ജയിൽ അധികൃതർ സ്ഥാപിക്കുന്ന ജയിൽ മുത്തപ്പൻ ക്ഷേത്രങ്ങൾ. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമാനമാണ് ഇവ. കണ്ണൂർ സെൻട്രൽ ജയിലിന് അഭിമുഖമായി പാതയോരത്താണ് ജയിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജയിൽ അധികൃതർക്കാണ് ഇതിന്റെ മേൽനോട്ടച്ചുമതല.കണ്ണൂരിൽ ഇങ്ങനെ
റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് ആദ്യം തുടക്കമിട്ട കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രത്തിൽ ഇരുപത്തൊന്നംഗ കമ്മിറ്റിക്കാണ് ചുമതല. മൂന്നു വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. അഞ്ചംഗ രക്ഷാധികാരി കമ്മിറ്റിയുമുണ്ട്.കെ.കിഷോർ (പ്രസി.), എം.എൻ.വിനേഷ് (സെക്ര.), പി.കെ.ദീപേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. 
എല്ലാ വെള്ളിയാഴ്ചയും ഇവിടെ മുത്തപ്പൻ കെട്ടിയാടുന്നുണ്ട്‌. ഉച്ചയ്ക്കുമുമ്പ് മലയിറക്കത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അന്നദാനം.ശരാശരി 2000 പേർ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രസാദ ഉൗട്ടിനെത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 
വൈകിട്ട് നാലോടെയാണ് മുത്തപ്പൻ കെട്ടിയിറങ്ങുക. വേവിച്ച കടലയും തേങ്ങാപ്പൂളുമാണ് പ്രസാദം. തുലാപ്പത്ത് കഴിഞ്ഞ് ഒന്നാമത്തെ വെള്ളിയാഴ്ചയാണ് പുത്തരി വെള്ളാട്ടം. വർഷത്തിലൊരിക്കലാണ് ഉത്സവം.രോഗശാന്തിക്കും സന്താനലബ്ധിക്കുമായി ഒട്ടേറെപ്പേർ മുത്തപ്പന്റെ അനുഗ്രഹംതേടി ദിനംതോറും ഇവിടെയെത്തുന്നു.
Jul 03 2019 (22:35) വാഹനങ്ങൾ ഗേറ്റ് കടന്നു തുടങ്ങി; ഹോൺ മുഴക്കി എൻജിൻ കുതിച്ചെത്തി... (localnews.manoramaonline.com)
Other News
SR/Southern
0 Followers
12402 views

News Entry# 385898  Blog Entry# 4367871   
  Past Edits
Jul 03 2019 (22:36)
Station Tag: Etakkot/ETK added by MCPNBR~/261443

Jul 03 2019 (22:36)
Station Tag: Thalassery/TLY added by MCPNBR~/261443

Jul 03 2019 (22:36)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
വാഹനങ്ങൾ ഗേറ്റ് കടന്നു തുടങ്ങി; ഹോൺ മുഴക്കി എൻജിൻ കുതിച്ചെത്തി... കണ്ണൂർ ∙ തുറന്നിട്ട റെയിൽവേ ഗേറ്റിലൂടെ ഡീസൽ എൻജിൻ കുതിച്ചെത്തി; അപകടം ഒഴിവായതു തലനാരിഴയ്ക്ക്. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും എടക്കാട് സ്റ്റേഷനും ഇടയിലുള്ള നടാൽ ഗേറ്റിൽ രാവിലെ 11.18നാണു സംഭവം. 22610 കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോകാനായി അടച്ച ഗേറ്റ് തുറന്ന ഉടനെയാണ് എൻജിൻ കുതിച്ചെത്തിയത്. ഇരുവശത്തു നിന്നും വാഹനങ്ങൾ ഗേറ്റ് കടന്നു തുടങ്ങിയിരുന്നു. ഹോൺ മുഴക്കിക്കൊണ്ട് കണ്ണൂർ ഭാഗത്തു നിന്ന് എൻജിൻ വരുന്നതു കണ്ടതോടെ ആളുകൾ ഭയന്നു.  ട്രെയിൻ എൻജിൻ തൊട്ടടുത്ത്; അപകടം ഉറപ്പിച്ച് മുൻസീറ്റിലുണ്ടായിരുന്നവർ അലറി... കിഴക്കുവശത്തെ ട്രാക്കിലൂടെയായിരുന്നു എൻജിൻ വന്നിരുന്നത്. ഗേറ്റ് കടക്കാനായി തലശ്ശേരി ഭാഗത്തു നിന്നു വന്നിരുന്ന കാറും കണ്ണൂരിൽ നിന്നു തലശ്ശേരിയിലേക്കു പോകുകയായിരുന്ന കല്യാൺ ബസും ട്രാക്കിനു തൊട്ടടുത്തെത്തിയിരുന്നു. ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയുള്ളതിനാൽ പിന്നിലേക്ക് എടുക്കാൻ കഴിയാത്ത സ്ഥിതി. ഇരു വാഹനങ്ങളും ട്രാക്കിലേക്കു കയറാതിരുന്നതുകൊണ്ടു മാത്രമാണ്...
more...
എൻജിനുമായി കൂട്ടിയിടിക്കാതിരുന്നത്. ഗേറ്റ് കടന്നുപോയ എൻജിൻ അൽപം അകലെ നിർത്തിയെങ്കിലും രോഷാകുലരായ നാട്ടുകാർ വരുന്നതു കണ്ടതോടെ തലശ്ശേരി ഭാഗത്തേക്ക് ഓടിച്ചുപോയതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു. എൻജിൻ പിന്നീട് എടക്കാട് സ്റ്റേഷനിൽ നിർത്തി. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പാലക്കാട് ഡിവിഷൻ ഓഫിസിൽ അറിയിച്ചു. തുടർന്ന് എൻജിൻ കൊയിലാണ്ടിയിലേക്കാണു പോയതെന്ന് എടക്കാട് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.ഗേറ്റ് തുറക്കുന്നതോടെ സാധാരണയായി ഗേറ്റിന് ഇരുവശത്തുമുള്ള സിഗ്നൽ ലൈറ്റുകൾ ചുവപ്പാവും. സിഗ്നൽ അവഗണിച്ച് എൻജിൻ തുറന്നിട്ട ഗേറ്റിലൂടെ കടന്നുപോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാലക്കാട് ഡിവിഷനൽ എൻജിനീയർ മുഹമ്മദ് ഇസ്‌ലാം, അസി. ഡിവിഷനൽ എൻജിനീയർ സാബിൻ അഷ്റഫ് തുടങ്ങിയവർ ഗേറ്റിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. സെൽഫി എടുക്കുന്നതിനിടെ പാറപ്പുറത്തു നിന്ന് 150 അടി താഴ്ചയിലേക്കു വീണു... രക്ഷ തലനാരിഴയ്ക്ക്: ഇന്നലെ രാവിലെ 11.17ന് നടാൽ റെയിൽവേ ഗേറ്റ് തുറന്നസമയത്ത് ട്രാക്കിലൂടെ മൂന്നു കാറും ഒരു ഓട്ടോറിക്ഷയും ഏതാനും ബൈക്കുകളും പോയതിനു തൊട്ടുപിന്നാലെ ട്രെയിൻ എൻജിൻ കടന്നു പോയപ്പോൾ. 11.18നാണ് അപകടക്കെണിയായി എൻജിൻ എത്തിയത്. കണ്ണൂർ ഭാഗത്തേക്കു വന്ന കാറും തലശ്ശേരി ഭാഗത്തേക്കു വന്ന കല്യാൺ ബസും ട്രാക്കിനു തൊട്ടടുത്തെത്തിയിരുന്നു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
Sep 26 2018 (10:53) റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം (localnews.manoramaonline.com)
Other News
SR/Southern
0 Followers
32361 views

News Entry# 360752  Blog Entry# 3841734   
  Past Edits
This is a new feature showing past edits to this News Post.
Home Kannur റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഇന്റർലോക്ക് വിരിച്ചപ്പോൾ. ചിത്രം:മനോരമ SHARE കണ്ണൂർ ∙ കഷ്(ട്ട) ലോക്കൽ യാത്രയുടെ ദുരിതം മനസ്സിലാക്കി നടപടികളുമായി റെയിൽവേ. സ്റ്റേഷനുകളിൽ യാത്രക്കാർക്കുവേണ്ട അടിസ്ഥാന...
more...
സൗകര്യങ്ങളൊരുക്കാൻ ഡിവിഷനൽ മാനേജർ പ്രതാപ് സിങ് ഷമി നിർദേശം നൽകി.പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവ്, ഷെൽട്ടറുകളുടെ അപര്യാപ്തത, കാടുകയറിയ പരിസരം, ശുചിമുറികളുടെ കുറവ്, മേൽനടപ്പാതകളുടെ അഭാവം എന്നിവ മനസ്സിലാക്കിയാണ് നടപടികൾ.കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഷെൽട്ടറിന്റെ നീളം കൂട്ടാനും പാർക്കിങ് സൗകര്യം വർധിപ്പിക്കാനും ശുചിമുറി നിർമിക്കാനും നിർദേശിച്ചു.പാപ്പിനിശ്ശേരിയിൽ പ്ലാറ്റ്ഫോം ഉയർത്താനും മേൽനടപ്പാലം നിർമിക്കാനും ശുചിമുറി നിർമിക്കാനും തീരുമാനമായി. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവുകാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന കാര്യം മെട്രോ മനോരമ പ്രസിദ്ധീകരിച്ച കഷ്(ട്ട) ലോക്കൽ വാർത്താ പരമ്പരയിൽ ചിത്രം സഹിതം ചൂണ്ടിക്കാണിച്ചിരുന്നു.വളപട്ടണം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടാനും കൂടുതൽ ഷെൽട്ടറുകൾ നിർമിക്കാനും നിർദേശിച്ചു.പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ണൂർ സൗത്തിലും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും. പ്ലാറ്റ്ഫോം ഉയർത്തും. മേൽനടപ്പാലം നിർമിക്കാനും നിർദേശമുണ്ട്.എടക്കാട്ടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്ന് റോഡിലെത്തുക അതിസാഹസമായിരുന്നു. എഫ്സിഐ ഗോഡൗണിലേക്കുള്ള വാഗണുകൾ ചരക്ക് ഇറക്കാൻ മണിക്കൂറുകളോളം നിർത്തിയിടുമ്പോൾ ഇവയ്ക്ക് അടിയിലൂടെ സാഹസികമായായിരുന്നു യാത്രക്കാർ ഇറങ്ങിപ്പോയിരുന്നത്. ഇതു പരിഗണിച്ചാണ് റെയിൽ പാളങ്ങൾ കടന്നു പുറത്തെത്തുന്ന തരത്തിൽ നീളം കൂടിയ മേൽനടപ്പാലം നിർമിക്കാൻ നിർദേശംനൽകിയത്.ധർമടം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും നീളം കൂട്ടാൻ ‍നിർദേശം നൽകിയിട്ടുണ്ട്. Read More on: Kannur News | കണ്ണൂർ വാർത്തകൾ
Page#    Showing 1 to 3 of 3 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy