Blog Entry# 1062040
Posted: Apr 18 2014 (10:36)
No Responses Yet
റെയില്‍വേ: ഒരേ ഫോട്ടോ ഐഡന്റിറ്റി
വേണമെന്നുള്ളത് നിര്‍ത്തലാക്കുക
റെയില്‍ യാത്രയ്ക്ക് ബുക്കു ചെയ്ത സമയത്തു ഹാജരാക്കിയ അതേ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് യാത്രാസമയത്തും കാണിച്ചില്ലെന്നതിന്റെ പേരില്‍ യാത്രക്കാരില്‍ നിന്നു വന്‍ പിഴ ഈടാക്കുകയോ യാത്രക്കിടയില്‍ ഇറക്കി വിടുകയോ ചെയ്യുന്നത് ഇന്‍ഡ്യന്‍ റെയില്‍വേ അവസാനിപ്പിക്കണം. തത്കാലിലും മറ്റും ബുക്കു ചെയ്ത ശേഷം തിരക്കിനിടയില്‍ മറ്റൊരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് ഒപ്പമുള്ളതെങ്കില്‍ അതിന്റെ പേരില്‍ യാത്ര അവസാനിപ്പിക്കണമെന്നുള്ള റെയില്‍വേ അധികാരികളുടെ പിടിവാശി അനുവദിക്കത്തക്കതല്ല. ടിക്കറ്റ് മറ്റൊരാള്‍ അല്ല ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഫോട്ടോ പതിച്ച മറ്റ് ഏതൊരു തിരിച്ചറിയല്‍ കാര്ഡുകൊണ്ടുമാകും. യാത്രാസമയത്ത് വന്‍ തുക പിഴ നല്കാന് യാത്രക്കാരുടെ കൈവശം പണം കാണണമെന്നില്ല. അവധിക്കാല തിരക്കിലും മറ്റും അനേകം യാത്രക്കാരാണ് ഇങ്ങനെ ഗതികേടിലാകുന്നത്. ഇത്തരം മുട്ടാപ്പോക്കു ചട്ടങ്ങളുണ്ടാക്കി യാത്രക്കാരെ പിഴിഞ്ഞു കാശുണ്ടാക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനവും ശ്രമിക്കരുത്. അത് എതിര്‍ക്കപ്പെടേണ്ടതും നിര്‍ത്തലാക്കേണ്ടതുമാണ്.
വിലേഴ്സ്...
more... കേരള
18.04.2014 / 01