റെയില്‍വേ സ്റ്റേഷനില്‍ സേവനം ഉറപ്പാക്കാതെ
പാര്‍ക്കിംഗ് ഫീസ് ഈടാക്കരുത്: കെര്‍പ
ആലപ്പുഴ: ആവശ്യമായ സുരക്ഷിതത്വവും സേവനങ്ങളും ഉറപ്പാക്കാതെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു ഫീസ് ഈടാക്കരുതെന്നു കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന് ആരംഭിച്ച കാലം മുതല്‍ മരച്ചുവട്ടില്‍ അടുക്കും ചിട്ടയുമില്ലാതെ വാഹനങ്ങള്‍ തുറന്ന സ്ഥലത്തു വെറുതെ വയ്ക്കുന്നതനായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. അതില്‍ എതിര്‍പ്പു രൂക്ഷമായപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു കുറച്ചു ഇരുചക്രവാഹനങ്ങള്‍ വയ്ക്കാനുള്ള ഷെഡ് നിര്‍മ്മിച്ചു. അടുത്തകാലത്ത് ഷെഡ് ഇല്ലാതായി. സൈക്കിള്‍ മുതല്‍ ബസ് വരെ...
more... തുറന്ന സ്ഥലത്തു പാര്‍ക്ക് ചെയ്യാന്‍ മണിക്കൂര്‍ കണക്കിനു ഫീസ് നല്‍കണമെങ്കിലും വാഹനങ്ങള്‍ വെയിലത്തും മഴയത്തും പക്ഷികള്‍ കാഷ്ഠിച്ചും പൊടിപിടിച്ചും രാവും പകലും യാത്രക്കാര്‍ പോയി വരുംവരെ മണിക്കൂറുകള്‍ വെറുതെ കിടക്കുകയാണ്. കഠിനമായ വെയിലത്തു കിടക്കുമ്പോള്‍ വാഹനങ്ങളുടെ പ്ലാസ്റ്റിക്, റബര്‍ ഭാഗങ്ങള്‍ ഉരുകി നശിക്കും. മേല്‍ക്കൂരയോ അടച്ചുറപ്പോ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധര്‍ക്കു എന്തും ചെയ്യാവുന്ന അവസ്ഥയാണ്. ഒരു സേവനവും നല്‍കാതെ നിയമപ്രകാരം പാര്‍ക്കിംഗ് ഫീസ് ഈടാക്കാനാകില്ല.
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ യാത്ര അയക്കാനും സ്വീകരിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും താത്കാലികമായി വന്നു പോകുന്നവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്കു ചെയ്യാനും സംവിധാനമില്ല. ബുക്കിംഗ് ഓഫീസിനു സമീപം കെട്ടിടത്തോടു ചേര്‍ന്നു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും അടുത്തകാലത്ത് ആ ഭാഗം തിട്ടകെട്ടി ഉയര്‍ത്തി. റെയില്‍വേ സ്റ്റേഷന്റെ സമീപ റോഡുകളിലൊന്നും വാഹനങ്ങള്‍ നിറുത്തിയിടാതിരിക്കാന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ചില പരസ്യങ്ങള്‍ ചേര്‍ന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിച്ച് റോഡുകള്‍ കൈയടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു നിയമവിരുദ്ധമാണെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഫോട്ടോ:
ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ തുറന്ന സ്ഥലത്തുള്ള വാഹന പാര്‍ക്കിംഗ്.
12.11.2016