Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

Bhor Ghat section - ये ना ही है जन्नत, ना ही इधर है कोई पर्वत, यह जगह है हर एक Railfan का जो सबकी पूरी करे मन्नत - Sahil Khandare

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Fri Dec 3 12:03:02 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRAdvanced Search

MAHE/Mahe (2 PFs)
മാഹി(മയ്യഴി)     माहि
[Mayyazhi]

Track: Double Electric-Line

Show ALL Trains
Mahe Railway Station Road -Mahe
State: Puducherry

Elevation: 17 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for MAHE/Mahe
Nearby Stations in the News
Type of Station: Regular
Number of Platforms: 2
Number of Halting Trains: 60
Number of Originating Trains: 0
Number of Terminating Trains: 0
Rating: 4.4/5 (8 votes)
cleanliness - excellent (1)
porters/escalators - good (1)
food - good (1)
transportation - excellent (1)
lodging - good (1)
railfanning - excellent (1)
sightseeing - excellent (1)
safety - good (1)
Show ALL Trains

Station News

Page#    Showing 1 to 9 of 9 News Items  
Jun 14 (10:57) അർധ അതിവേഗ റെയിൽപ്പാത: 'തർക്കസ്ഥലം' തൊടാതെ ഭൂമി ഏറ്റെടുക്കുന്നു (www.mathrubhumi.com)
Other News
SR/Southern
0 Followers
21545 views

News Entry# 456070  Blog Entry# 4985249   
  Past Edits
Jun 14 2021 (10:57)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Mahe/MAHE added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Thalassery/TLY added by MCPNBR/261443

Jun 14 2021 (10:57)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
കണ്ണൂർ
: അതിവേഗ തീവണ്ടിയുടെ ഓട്ടത്തിന് ബ്രേക്കിടുന്ന 'തർക്ക സ്ഥലങ്ങളിൽ' തൊടാതെ ഭൂമി ഏറ്റെടുക്കാൻ നീക്കം. കണ്ണൂർ ചാലക്കുന്നിനും കൊയിലാണ്ടിക്കും ഇടയിൽ എട്ടുമാസമായി നിർത്തിവച്ച 11 കിലോമീറ്റർ സർവേ പോലീസ് സംരക്ഷണത്തിൽ പിന്നീട് നടത്തും.
സമരം നടക്കുന്ന കാട്ടിലപ്പീടിക, മൂടാടി-തിക്കോടി ഭാഗങ്ങളിൽ സമീപവാസികളുടെ എതിർപ്പ് രൂക്ഷമായ സാഹചര്യത്തിലാണിത്. ഭൂമി ഏറ്റെടുക്കലിന് മന്ത്രിസഭ ഭരണാനുമതി നൽകിക്കഴിഞ്ഞു. എന്നാൽ അർധ അതിവേഗ റെയിൽപ്പാതയുടെ അലൈൻമെന്റ് മാറിയ 49 കിലോമീറ്ററിലെ 11 കിലോമീറ്ററിൽ മാത്രം എട്ടുമാസമായി സർവേ പൂർത്തിയാക്കാനായില്ല.
2020 ഒക്ടോബറിലാണ് കേരള റെയിൽ ​െഡവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ആർ.ഡി.സി.എൽ.)
...
more...
സ്വകാര്യ ഏജൻസിയെ വെച്ച് ആകാശസർവേ നടത്തിയത്. എന്നാൽ സ്വകാര്യഭൂമിയിൽ അധികൃതർ അടയാളം (സർവേക്കല്ല്) വെക്കുമ്പോൾ നാട്ടുകാർ എതിർത്തു. ചെറിയ കുടുംബങ്ങളുടെ വലിയ ഭൂമി നഷ്ടമാകുമെന്നതായിരുന്നു പ്രശ്നം. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 കിലോമീറ്ററിൽ വീണ്ടും സർവേ നടത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല.
'തർക്കസ്ഥല' സമരം
:ചാലക്കുന്ന്-കൊയിലാണ്ടി വരെയുള്ള 49 കിലോമീറ്ററിൽ സർവേ നടത്തുന്നതിനെതിരെയാണ് സമീപവാസികൾ പ്രതിഷേധവുമായി വന്നത്. മൂടാടി, നന്തി തുടങ്ങിയ ഭാഗങ്ങളിൽ ജനം പരസ്യമായി രംഗത്തുവന്നു. കാട്ടിലപ്പീടിക, മൂടാടി-തിക്കോടി ഭാഗങ്ങളിൽ സമരവും തുടങ്ങി. സ്വകാര്യഭൂമിയിൽ അധികൃതർ അടയാളക്കല്ല് വെക്കുന്നത് അവർ തടഞ്ഞു. തുടർന്ന് ഏജൻസി സർവേ നിർത്തി. റെയിൽവേ ഭൂമിയിൽ മാത്രം മാർക്ക് ഇട്ട് ഏജൻസി മടങ്ങി.
തിരൂർ മുതൽ മാഹി വരെ നിലവിലുള്ള റെയിൽപ്പാളത്തിന് (ഇടത്) പടിഞ്ഞാറുഭാഗത്തായിട്ടാണ് പാത വരുന്നത്. മാഹി കഴിഞ്ഞാൽ അത് മാറും. ചില സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാൻ ഇരു ഭാഗങ്ങളിലും വരുന്നുണ്ട്. വളവുള്ള സ്ഥലങ്ങളിൽ നിലവിലെ പാളത്തിൽനിന്ന് 250-മീറ്ററോളം സ്ഥലം ഏറ്റെടുക്കേണ്ടി വരും. മാഹി മുതൽ ചാല വരെ ഇത്തരത്തിൽ വളവുകളുണ്ട്. രണ്ടു പാളങ്ങൾക്കും ഇടയിൽ വരുന്ന 13-ഓളം ലൊക്കേഷനുകൾ 49 കിലോമീറ്ററിനുള്ളിലുണ്ട്.
നാലുമണിക്കൂറിന്റെ നാൾവഴി
:കാസർകോട്-കൊച്ചുവേളി റൂട്ടിൽ 531 കിലോമീറ്റർ. നാലു മണിക്കൂറിലെത്താം. സ്പീഡ്-130-180 കി.മീ/ മണിക്കൂർ. 10 സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, കൊച്ചുവേളി.
ആദ്യം ആകാശ സർവേ. ഹൈദരാബാദിലെ ജിയോനോ കമ്പനി പാളത്തിന് 25 മീറ്റർ ഇരുവശവും വിട്ടുള്ള സ്ഥലത്തിന്റെ അലൈൻമെന്റ് റിപ്പോർട്ട് നൽകി. പിന്നീട് ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ സർവേ. ഭൂരേഖകളുടെ ഡിജിറ്റൽ പകർപ്പിന് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി.)യെ ഏൽപ്പിച്ചു.
ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്ര വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കി. തത്ത്വത്തിൽ പദ്ധതി കേന്ദ്രസസർക്കാർ അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന മന്ത്രിസഭയുടെ ഭരണാനുമതിയായി. പദ്ധതിക്കായി 1381 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പ്രതീക്ഷിത ചെലവ് 13,000 കോടി രൂപ. ആകെ പദ്ധതി ചെലവ് 63,941 കോടി രൂപ.
അലൈൻമെന്റ് മാറിയത്
:കെ.ആർ.ഡി.സി.എല്ലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാറ്റം വരുത്തുകയായിരുന്നു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി മാഹിയെ രണ്ടായി മുറിക്കുമെന്ന പരാതിയെ തുടർന്നായിരുന്നു ഇത്. ചെറിയ സ്ഥലത്തുകൂടി പാത വരുമ്പോഴുള്ള ബുദ്ധിമുട്ട് കാണിച്ച് മാഹി ഭരണകൂടവും വടകര-ചാലക്കുന്ന് വരെയുള്ള സ്ഥലങ്ങളിൽ ജനങ്ങളും രംഗത്തെത്തി. ഈ കാരണത്താൽ നിലവിലെ റെയിൽ പാളങ്ങൾക്ക് സമാന്തരമായി പാതയൊരുക്കാൻ നിർദേശിച്ചു. മാഹിയെ ഒഴിവാക്കിയപ്പോൾ കൊയിലാണ്ടി മുതൽ ധർമടം ചാലക്കുന്ന് വരെയുള്ള പ്രദേശങ്ങളിലെ അലൈൻമെന്റിൽ മാറ്റം വന്നു.
Mar 12 (11:30) മെമുവിന് ഷൊർണൂരിനും കണ്ണൂരിനുമിടയിൽ 21 സ്റ്റോപ്പുകൾ (www.mathrubhumi.com)
Other News
SR/Southern
0 Followers
49340 views

News Entry# 444170  Blog Entry# 4904793   
  Past Edits
Mar 12 2021 (11:30)
Station Tag: Kuttippuram/KTU added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Shoranur Junction/SRR added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Tirur/TIR added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Mahe/MAHE added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Vadakara/BDJ added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Thalassery/TLY added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Thalassery/TLY added by MCPNBR/261443

Mar 12 2021 (11:30)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
കണ്ണൂർ : കോവിഡിന് ശേഷമുള്ള ആദ്യ അൺ റിസർവ്ഡ് തീവണ്ടിയായ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024) 21 സ്റ്റേഷനുകളിൽ നിർത്തും. ഒരു സ്റ്റേഷനിൽ ഒരു മിനിട്ടാണ് സമയം. കോഴിക്കോട് മൂന്നുമിനിട്ടും തിരൂർ രണ്ടുമിനിട്ടും നിർത്തും. എന്നാൽ, പാസഞ്ചർ നിർത്തിയിരുന്ന വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല.
ഷൊർണൂർ-കണ്ണൂർ യാത്രയ്ക്ക് 4.40 മണിക്കൂർ ആണ് സമയം. 12 കാർറേക്കിൽ 915 സീറ്റ് അടക്കം 2634 പേർക്ക് യാത്രചെയ്യാം.
വീതിയേറിയ വാതിലുകളുള്ള മെമുവിൽ യാത്രക്കാർക്ക് വേഗത്തിൽ കയറിയിറങ്ങാം. ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റെടുക്കാം. റിസർവേഷനില്ല, സീസൺ ടിക്കറ്റില്ല, കൺസഷനില്ല. 50 കിലോമീറ്റർവരെ 30 രൂപയാണ് നിരക്ക്. എക്സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുന്നത്. മാർച്ച് 16 തിങ്കൾ മുതൽ ശനിവരെ ദിവസങ്ങളിലാണ് വണ്ടി ഓടുക. ഞായറാഴ്ചയില്ല.
സ്റ്റോപ്പുകൾ;
...
more...
സമയം
(ഷൊർണൂരിൽനിന്ന് കണ്ണൂരേക്ക്-06023)
ഷൊർണൂർ-പുലർച്ചെ 4.30, പട്ടാമ്പി-4.49, പള്ളിപ്പുറം-4.59, കുറ്റിപ്പുറം-5.09, തിരൂർ-5.28, താനൂർ-3.37, പരപ്പനങ്ങാടി-5.44, കടലുണ്ടി-5.54, ഫറൂഖ്-6.04, കല്ലായി-6.14, കോഴിക്കോട്-6.32, വെസ്റ്റ്ഹിൽ-6.44, എലത്തൂർ-6.52, കൊയിലാണ്ടി-7.07, തിക്കോടി-7.19, പയ്യോളി-7.24, വടകര-7.34, മാഹി-7.54, ജഗന്നാഥടെമ്പിൾ-7.59, തലശ്ശേരി-8.09, എടക്കാട്-8.24, കണ്ണൂർ സൗത്ത്-8.32, കണ്ണൂർ-9.10.
(കണ്ണൂരിൽനിന്ന് ഷൊർണൂരേക്ക്-06024)
കണ്ണൂർ-വൈകുന്നേരം 5.20, കണ്ണൂർ സൗത്ത്-5.27, എടക്കാട്-5.36, തലശ്ശേരി-5.49, ജഗന്നാഥ ടെമ്പിൾ-5.54, മാഹി-5.59, വടകര-6.15, പയ്യോളി-6.27, തിക്കോടി-6.34, കൊയിലാണ്ടി-7.09, എലത്തൂർ-7.23, വെസ്റ്റ് ഹിൽ-7.29, കോഴിക്കോട്-7.52, കല്ലായി-8.02, ഫറൂഖ്-8.11, കടലുണ്ടി-8.19, പരപ്പനങ്ങാടി-8.34, താനൂർ-8.42, തിരൂർ-8.59, കുറ്റിപ്പുറം-9.16, പള്ളിപ്പുറം-9.29, പട്ടാമ്പി-9.39, ഷൊർണൂർ ജങ്ഷൻ-10.55.
കാസർകോട്ടേക്ക്‌ നീട്ടാൻ സാധ്യത
രാവിലെ 9.10-ന് കണ്ണൂരിൽ എത്തുന്ന മെമു ഒന്നാംപ്ലാറ്റ്‌ഫോം ബേലൈനിൽ ഒൻപതുമണിക്കൂർ വിശ്രമിക്കും. വൈകുന്നേരം 5.20-നാണ് കണ്ണൂരിൽനിന്ന് ഷൊർണൂരേക്ക് തിരിക്കുന്നത്. ഇതിനിടയിൽ വെള്ളംനിറയ്ക്കൽ, ശുചീകരണം എന്നിവ നടക്കും. നിലവിൽ കാസർകോടേക്ക് മെമു നീട്ടുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്‌ഫോമിൽ എവിടെയും മാറ്റംവരുത്തേണ്ട ആവശ്യമില്ല.
മംഗളൂരുവരെ വൈദ്യുതീകരിച്ച പാതയും നിലവിലുണ്ട്. കാസർകോടേക്ക് വണ്ടി നീട്ടുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിനുശേഷം തീരുമാനമുണ്ടായേക്കും.
ടിക്കറ്റ് നിരക്ക് (കണ്ണൂരിൽനിന്ന്)
തലശ്ശേരി-30 രൂപ
വടകര-30
കോഴിക്കോട്-50
തിരൂർ-60
ഷൊർണൂർ-75
Mar 18 2020 (08:52) റെയിൽവേ സ്റ്റേഷനുകളിൽ 24*7 ഹെൽപ് ഡെസ്ക് (www.manoramaonline.com)
Other News
SR/Southern
0 Followers
55125 views

News Entry# 403084  Blog Entry# 4595163   
  Past Edits
Mar 18 2020 (08:52)
Station Tag: Payyanur/PAY added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Payangadi/PAZ added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Kannapuram/KPQ added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Thalassery/TLY added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Mahe/MAHE added by MCPNBR~/261443

Mar 18 2020 (08:52)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
കോവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ശരീരോഷ്മാവ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇൻഫ്രാ റെഡ് തെർമോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തുന്നു. SHARE കണ്ണൂർ∙ കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വകുപ്പും ജില്ലാ പൊലീസും ചേർന്നു ഹെൽപ് ഡെസ്ക് ആരംഭിച്ചു. 24 മണിക്കൂറും പ്രവർ‌ത്തിക്കും. 3 ഷിഫ്റ്റുകളിലായി ജീവനക്കാർ ഉണ്ടാകും. ഇതിന് ആവശ്യമായ വാഹനം റവന്യു വകുപ്പും ഫർണിച്ചർ റെയിൽവേ അധികൃതരും മാസ്ക്, ഹാൻഡ് വാഷ് എന്നിവ ആരോഗ്യ വകുപ്പും നൽകി.മാഹി, തലശ്ശേരി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിലാണു ഹെൽപ് ഡെസ്ക് ആരംഭിച്ചത്.  ജില്ലയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ ഇന്നലെ 122 പേരെ ഹോം ഐസലേഷനിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടു പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ. കെ.നാരായണ നായിക് അറിയിച്ചു.
Oct 10 2019 (08:48) എപ്പോഴും എന്റെ വിളിപ്പുറത്തുള്ള പൊന്നു (റെയിൽവേ) മുത്തപ്പാ... (www.mathrubhumi.com)
Other News
SR/Southern
0 Followers
78423 views

News Entry# 392982  Blog Entry# 4453652   
  Past Edits
Oct 10 2019 (08:48)
Station Tag: Etakkot/ETK added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Vadakara/BDJ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mahe/MAHE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Pappinisseri/PPNS added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payangadi/PAZ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payyanur/PAY added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Charvattur/CHV added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Nileshwar/NLE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kanhangad/KZE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
“ഭക്താ, മുത്തപ്പനെ കണ്ടു,ല്ലേ..എന്തെങ്കിലും മുത്തപ്പനോട് വിശേഷിപ്പിക്കാനുണ്ടോ..സന്ധ്യാനേരത്ത് മുത്തപ്പനെ പ്രാർഥിക്കണം, കേട്ടോ..എപ്പോഴും മുത്തപ്പൻ വിളിപ്പുറത്തുണ്ടാകും, കേട്ടോ...”
കൈവിരലിൽ തെരുപ്പിടിച്ച് മുത്തപ്പൻ ഉരചെയ്യുമ്പോൾ ഭക്തരുടെ മുഖത്തുനിന്ന്‌ മാഞ്ഞുപോകുന്നത് സങ്കടത്തിന്റെ വേലിയേറ്റത്തിരകൾ. ആപത്തുകൾ തട്ടിയകറ്റുന്ന, വിഷമകാലത്ത് പിരിയാതെ ഒപ്പമുണ്ടാകുന്ന ഇഷ്ടദേവൻ നീട്ടുന്ന തെച്ചിപ്പൂക്കൾ പ്രസാദമായി വാങ്ങിപ്പിരിയുന്ന ഓരോ മുഖത്തുമുണ്ട് നിർവൃതിയുടെ വെട്ടം. മുത്തപ്പനും ഭക്തനും തമ്മിലുള്ള ബന്ധം മറ്റു ദൈവങ്ങളും ഭക്തനുംപോലുള്ളതല്ല. ഭക്തനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽനിന്ന്‌ ഏറെ വ്യത്യസ്തമായ ഒന്നാണത്.
“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ. ഞാനും കൈവിട്ടെന്നുകരുതിയോ. അങ്ങനെ കൈവിടില്ല മുത്തപ്പൻ....”മുത്തപ്പന്റെ അനുഗ്രഹവർഷം ഏറ്റുവാങ്ങി പടിയിറങ്ങുന്നവരിൽനിന്ന്‌ ഒഴിയുന്നതേയില്ല,താളക്രമത്തിലുള്ള മുത്തപ്പന്റെ വചനങ്ങൾ.
നാനാജാതിമതസ്ഥരായ
...
more...
ഭക്തരും സാധാരണക്കാരുടെ ദൈവമായ മുത്തപ്പനും തമ്മിലൊരു ആത്മബന്ധമുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് പ്രാദേശികമായി നിരവധി മുത്തപ്പൻ ആരൂഢസ്ഥാനങ്ങൾ ഉയർന്നുവരുന്നതും. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ഒരുപ​േക്ഷ റെയിൽവേസ്റ്റേഷനുകളുടെ എണ്ണത്തോളംതന്നെവരും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളും.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്നവയാണ് ഈ ക്ഷേത്രങ്ങൾ. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇഷ്ടദൈവമാണ് റെയിൽവെ മുത്തപ്പൻ. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മലബാറിൽ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. റെയിൽ​േവ മുത്തപ്പൻ എന്നു കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. മലബാറിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് തുടങ്ങിയ മുത്തപ്പൻ ക്ഷേത്രങ്ങൾക്ക് പറയാൻ കഥകളേറെയുണ്ട്.കേൾക്കാൻ കഥകളേറെ..
കണ്ണൂർ ജില്ലയിലാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആദ്യമായി മുത്തപ്പൻ ക്ഷേത്രം തുടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ക്ഷേത്രം തുടങ്ങുന്നതിന് തുടക്കമായത് ഇവിടെയാണെന്ന് കരുതാം.ഇതിനു പിറകിലുള്ള ഐതിഹ്യത്തെക്കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയില്ല. കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ഒരുകഥ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. കഥ ഇങ്ങനെ: ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യൻ റെയിൽവേ എന്നായിരുന്നു സതേൺ റെയിൽവേ അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന മദ്യം വഴിമധ്യേ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദുഃഖവും അപമാനവും സഹിക്കാനാകാതെ ജീവനക്കാർ പറശ്ശിനിക്കടവ് മുത്തപ്പനെ പ്രാർഥിച്ചു.തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതരണമെന്നായിരുന്നു പ്രാർഥന. 
ഉദ്ദിഷ്ടകാര്യം നേടിയാൽ റെയിൽവേ സ്റ്റേഷനിൽ മാസത്തിൽ ഒരുതവണ മുത്തപ്പന് പയങ്കുറ്റിവെച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നു. പിന്നീട് റെയിൽവേ ഉന്നതോദ്യോഗസ്ഥർ നടത്തിയ വിശദാന്വേഷണത്തിൽ മദ്യം മോഷണം പോയതാണെന്ന് കണ്ടെത്തി. ശിക്ഷാനടപടികൾക്കിരയായവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. 
കടുത്ത അപമാനഭാരത്തിൽനിന്ന്‌ രക്ഷിക്കുകയും ജോലി തിരികെനൽകുകയും ചെയ്ത മുത്തപ്പനോടുള്ള ആരാധന റെയിൽവേ സ്റ്റേഷനിൽ വിളക്ക് കൊളുത്തിയാണ് തുടങ്ങിയത്. പിന്നീട് സ്റ്റേഷൻ പരിസരത്തെ മരച്ചുവട്ടിലേക്ക് വിളക്കുവെക്കുന്നത് മാറ്റി. താമസിയാതെ യാത്രക്കാരും പ്രദേശവാസികളും ഇവിടെ ആരാധനയ്ക്കായി എത്തിച്ചേർന്നുതുടങ്ങി.
ഭക്തജനങ്ങളുടെ തിരക്ക്‌ വർധിച്ചതോടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നുകണ്ട് ആരാധന പുതിയ കെട്ടിടത്തിലേക്കു മാറ്റി. ഇതിനുശേഷം ജില്ലയിൽ പലയിടങ്ങളിലുമായി റെയിൽവേ സ്റ്റേഷന് തൊട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉയർന്നുതുടങ്ങി.
വളപട്ടണം പാലത്തിന്റെ നിർമാണവേളയിൽ വിഘ്നം നേരിട്ടുവെന്നും പാലം നിർമാണത്തിലേർപ്പെട്ടവർ മുത്തപ്പനെ പ്രാർഥിച്ചുവെന്നും തടസ്സം ഒഴിഞ്ഞുപോയെന്നും മറ്റൊരു വാമൊഴിക്കഥയും പ്രചാരത്തിലുണ്ട്. വിഘ്നം ഒഴിഞ്ഞുപോയതിനെത്തുടർന്ന് മുത്തപ്പനെ വിളക്കുവെച്ച് ആരാധിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. 
വടക്കെ മലബാറിലുടനീളം...
റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ തന്നെയാണ് ക്ഷേത്രങ്ങൾ പണിയിക്കുന്നത്. അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളുടെ ഘടനയിലും ചടങ്ങുകളിലും മാറ്റങ്ങളുണ്ട്. ചിലയിടങ്ങളിൽ വിരമിച്ച ജീവനക്കാരെയും നാട്ടുകാരെയും കമ്മിറ്റിയിലുൾപ്പെടുത്തുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഈ സമ്പ്രദായം നിലവിലില്ല. ചിലയിടങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് വെള്ളാട്ടം കെട്ടിയാടുന്നതെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ മറ്റുദിവസങ്ങളിലും വെള്ളാട്ടം കെട്ടാറുണ്ട്. പഴയങ്ങാടിയിലും മറ്റു ചിലയിട ങ്ങളിലും മുത്തപ്പൻ കെട്ടിയാടുമ്പോൾ സ്റ്റേഷൻ സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഷൊറണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ മിക്കതിലും മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. മംഗളുരു, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി, കണ്ണൂർ, മാഹി, വടകര,ഷൊറണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പൻ ക്ഷേത്രങ്ങളുള്ളത്. തലശ്ശേരിയിൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രമില്ലെങ്കിലും പ്രസിദ്ധമായ മേലൂട്ട് മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് തീവണ്ടിപ്പാളത്തിനു തൊട്ടും സ്റ്റേഷന് ഏറെ അകലെയല്ലാതെയുമാണ്.
റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കു പുറമെയാണ് ജയിൽ അധികൃതർ സ്ഥാപിക്കുന്ന ജയിൽ മുത്തപ്പൻ ക്ഷേത്രങ്ങൾ. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമാനമാണ് ഇവ. കണ്ണൂർ സെൻട്രൽ ജയിലിന് അഭിമുഖമായി പാതയോരത്താണ് ജയിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജയിൽ അധികൃതർക്കാണ് ഇതിന്റെ മേൽനോട്ടച്ചുമതല.കണ്ണൂരിൽ ഇങ്ങനെ
റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് ആദ്യം തുടക്കമിട്ട കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രത്തിൽ ഇരുപത്തൊന്നംഗ കമ്മിറ്റിക്കാണ് ചുമതല. മൂന്നു വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. അഞ്ചംഗ രക്ഷാധികാരി കമ്മിറ്റിയുമുണ്ട്.കെ.കിഷോർ (പ്രസി.), എം.എൻ.വിനേഷ് (സെക്ര.), പി.കെ.ദീപേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. 
എല്ലാ വെള്ളിയാഴ്ചയും ഇവിടെ മുത്തപ്പൻ കെട്ടിയാടുന്നുണ്ട്‌. ഉച്ചയ്ക്കുമുമ്പ് മലയിറക്കത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അന്നദാനം.ശരാശരി 2000 പേർ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രസാദ ഉൗട്ടിനെത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 
വൈകിട്ട് നാലോടെയാണ് മുത്തപ്പൻ കെട്ടിയിറങ്ങുക. വേവിച്ച കടലയും തേങ്ങാപ്പൂളുമാണ് പ്രസാദം. തുലാപ്പത്ത് കഴിഞ്ഞ് ഒന്നാമത്തെ വെള്ളിയാഴ്ചയാണ് പുത്തരി വെള്ളാട്ടം. വർഷത്തിലൊരിക്കലാണ് ഉത്സവം.രോഗശാന്തിക്കും സന്താനലബ്ധിക്കുമായി ഒട്ടേറെപ്പേർ മുത്തപ്പന്റെ അനുഗ്രഹംതേടി ദിനംതോറും ഇവിടെയെത്തുന്നു.
Aug 11 2019 (20:08) ഫറോക്ക് പാലത്തില്‍ നാളെ ബലപരിശോധന; കോഴിക്കോട്- ഷൊര്‍ണൂര്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല (www.mathrubhumi.com)
Major Accidents/Disruptions
SR/Southern
0 Followers
58766 views

News Entry# 388608  Blog Entry# 4399701   
  Past Edits
Aug 11 2019 (20:09)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kuttippuram/KTU added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Tirunnavaya/TUA added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Tirur/TIR added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Ferok/FK added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kallayi Kozhikode South/KUL added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Koyilandy/QLD added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Mahe/MAHE added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kanhangad/KZE added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kasaragod/KGQ added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Payyanur/PAY added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Vadakara/BDJ added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Thalassery/TLY added by MCPNBR~/261443

Aug 11 2019 (20:09)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
കോഴിക്കോട്:  ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കില്ല. ചാലിയാറില്‍ വെള്ളം അപകട നിലയ്ക്ക് മുകളില്‍ ഒഴുകിയതിനാല്‍ ഫറോക്ക് പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷമെ ഇനി ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം അനുവദിക്കുകയുള്ളുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. നാളെ രാവിലെ പാലത്തിന്റെ ബലപരിശോധന നടക്കും. ഇതിന് ശേഷം ഉച്ചയോടെ മാത്രമെ തീരുമാനമെടുക്കുകയുള്ളു. 
കനത്ത മഴയില്‍ വെള്ളം കയറിയതിനാല്‍ ചീഫ് എഞ്ചിനീയറടങ്ങുന്ന സംഘം പാതയില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഫറോക്ക് പാലത്തിന്റെ ബലപരിശോധന നടത്താന്‍ തീരുമാനമായത്. ചാലിയാറില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പാലത്തിൽ അപകട നിലയ്ക്ക് മുകളില്‍ വെള്ളമെത്തിയിരുന്നു. ഇതിന് പുറമെ ഭാരതപ്പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുനാവായ, പള്ളിപ്പുറം സ്റ്റേഷനുകളിലും വെള്ളം കയറിയിരുന്നു. പള്ളിപ്പുറം സ്റ്റേഷനില്‍ വെള്ളമിറങ്ങിയെങ്കിലും തിരുന്നാവായയില്‍ ഇപ്പോഴും പാളത്തില്‍ നിന്ന് വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. ഇവിടെ പാളത്തിന് പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 
കോഴിക്കോട് ഷൊര്‍ണൂര്‍ പാതയില്‍ ഒരു ലൈനില്‍ കുഴപ്പങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പാലത്തിന്റെ
...
more...
ബലപരിശോധനയ്ക്ക് ശേഷം ഇതുവഴി ഗതാഗതം അനുവദിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെങ്കില്‍ വേഗത കുറച്ച് ട്രെയിന്‍ കടന്നുപോകാന്‍ അനുവദിച്ചേക്കും. 110 കിലോമീറ്റര്‍ വേഗതയിലാണ് കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ ഓടിക്കുന്നത്. 
നിലവില്‍ ഷൊര്‍ണൂര്‍- പാലക്കാട് പാതയില്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ ഓടുന്നത്. പ്രളയത്തെ തുടര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചപ്പോള്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ കടന്നുപോകുന്നത്. നേരത്തെ 110 കിലോമീറ്ററായിരുന്നു ഈ പാതയിലും വേഗം അനുവദിച്ചിരുന്നത്. 
കോഴിക്കോട്- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി ഒരോമണിക്കൂറുകള്‍ ഇടവിട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് എറണാകുളത്തിന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ജില്ലാ കളക്ടര്‍ ഇടപെട്ടാണ് യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
Page#    Showing 1 to 9 of 9 News Items  

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy