Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  
dark mode

प्रयागराज एक्सप्रेस - जो भी हो तुम खुदा की कसम; लाजवाब हो

Full Site Search
  Full Site Search  
FmT LIVE - Follow my Trip with me... LIVE
 
Sun Dec 5 08:19:06 IST
Home
Trains
ΣChains
Atlas
PNR
Forum
Quiz Feed
Topics
Gallery
News
FAQ
Trips
Login
Post PNRAdvanced Search
Large Station Board;
Entry# 390376-0
Large Station Board;
Entry# 1758459-0
Medium; Platform Pic; Large Station Board;
Entry# 4209050-0

CHV/Charvattur (3 PFs)
ചെറുവത്തൂർ     चेरूवत्तूर

Track: Double Electric-Line

Show ALL Trains
Kasaragod district
State: Kerala

Elevation: 12 m above sea level
Zone: SR/Southern   Division: Palakkad (Palghat)

No Recent News for CHV/Charvattur
Nearby Stations in the News
Type of Station: Regular
Number of Platforms: 3
Number of Halting Trains: 37
Number of Originating Trains: 1
Number of Terminating Trains: 1
Rating: 2.8/5 (15 votes)
cleanliness - average (2)
porters/escalators - average (2)
food - average (2)
transportation - average (2)
lodging - poor (1)
railfanning - good (2)
sightseeing - good (2)
safety - average (2)
Show ALL Trains

Station News

Page#    Showing 1 to 20 of 22 News Items  next>>
Aug 31 (10:12) കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം (www.manoramaonline.com)
Other News
SR/Southern
0 Followers
34051 views

News Entry# 463417  Blog Entry# 5055119   
  Past Edits
Aug 31 2021 (10:12)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Manjeshwar/MJS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Uppala/UAA added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kumbala/KMQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kasaragod/KGQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kanhangad/KZE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Charvattur/CHV added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Nileshwar/NLE added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Trikarpur/TKQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payyanur/PAY added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Payangadi/PAZ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannapuram/KPQ added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Pappinisseri/PPNS added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Valapattanam/VAPM added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Chirakkal/CQL added by MCPNBR/261443

Aug 31 2021 (10:12)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kannur News കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം ...
more...
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച കണ്ണൂർ – മംഗളൂരു അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ലോക്കോ പൈലറ്റിനു മധുരം നൽകുന്നു. ചിത്രം: മനോരമ കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 8.40നു കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലുമാണു ട്രെയിനിന്റെ സമയക്രമം. ട്രെയിൻ കാസർകോട് ഭാഗത്തെ സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്കും മംഗളൂരു യാത്രക്കാർക്കും ഏറെ പ്രയോജനകരമായ സമയക്രമമാണ് ഇത്.കണ്ണൂരിനും മംഗളൂരുവിനും ഇടയിലെ ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെ 17 സ്റ്റേഷനുകളിലും ട്രെയിനിനു സ്റ്റോപ്പുണ്ട്. അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റുകളും ഈ കൗണ്ടറുകളിൽ നിന്നു ലഭിക്കും. നേരത്തേയെടുത്ത സീസൺ ടിക്കറ്റുകൾ പുതുക്കിയെടുക്കാനും കൗണ്ടറുകളിൽ സൗകര്യമുണ്ട്. സീസൺ ടിക്കറ്റുകാർ ഉൾപ്പെടെ 46 പേരാണ് ആദ്യ യാത്രയിൽ കണ്ണൂരിൽ നിന്നു ട്രെയിനിൽ കയറിയത്. 12 ജനറൽ കോച്ചുകളാണു ട്രെയിനിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഎംആർപിസി) നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ ട്രെയിനിനെ ആഹ്ലാദത്തോടെയാണു യാത്രയാക്കിയത്. ലോക്കോ പൈലറ്റിനും യാത്രക്കാർക്കും ഭാരവാഹികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, പി.വിജിത്ത്കുമാർ, റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. Tags: Kannur News
Aug 25 (15:45) കണ്ണൂർ – മംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ 30 ന് ഒാടിത്തുടങ്ങും (www.manoramaonline.com)
Other News
SR/Southern
0 Followers
31256 views

News Entry# 462849  Blog Entry# 5050066   
  Past Edits
Aug 25 2021 (15:45)
Station Tag: Ullal/ULL added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Manjeshwar/MJS added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Uppala/UAA added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kumbala/KMQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kasaragod/KGQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kanhangad/KZE added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Charvattur/CHV added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Nileshwar/NLE added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Trikarpur/TKQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kannapuram/KPQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Payangadi/PAZ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Payyanur/PAY added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Aug 25 2021 (15:45)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
Kasargod News കണ്ണൂർ – മംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ 30 ന് ഒാടിത്തുടങ്ങും ...
more...
നീലേശ്വരം ∙ മെമു മംഗളൂരു വരെ നീട്ടാനുള്ള മുറവിളിക്കിടെ കണ്ണൂരിനും മംഗളൂരുവിനുമിടയിൽ പുതിയ ട്രെയിൻ അനുവദിച്ചു. 30നു ട്രെയിൻ ഓടിത്തുടങ്ങും.റിസർവേഷൻ കോച്ചുകളില്ലാത്ത എക്സ്പ്രസ് ട്രെയിനാണിത്. കണ്ണൂർ- മംഗളൂരു റൂട്ടിലെ യാത്രാദുരിതം കുറയ്ക്കാൻ പുതിയ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ അധികൃതർക്കു നിവേദനം നൽകിയിരുന്നു.  അതേസമയം, കോവിഡ് കാലത്തിനു മുൻപ് ഇതേ റൂട്ടിൽ ഓടിയിരുന്ന പാസഞ്ചർ ട്രെയിനിനു സമാനമായ സമയക്രമമാണു പുതിയ ട്രെയിനിനും. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന 06477 നമ്പർ ട്രെയിനിനു വളപട്ടണം(7.49), പാപ്പിനിശ്ശേരി(7.54), കണ്ണപുരം(7.59), പഴയങ്ങാടി(8.08), ഏഴിമല(8.14), പയ്യന്നൂർ(8.22), തൃക്കരിപ്പൂർ(8.28), ചെറുവത്തൂർ(8.43), നീലേശ്വരം(8.55), കാഞ്ഞങ്ങാട്(9.05), ബേക്കൽ ഫോർട്ട്(9.10), കോട്ടിക്കുളം(9.20), കാസർകോട്(9.35), കുമ്പള(9.45), ഉപ്പള(9.52), മഞ്ചേശ്വരം(10.01), ഉള്ളാൾ(10.10) സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. 10.55നു മംഗളൂരു സെൻട്രലിൽ എത്തും. തിരികെ വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന 06478 നമ്പർ ട്രെയിൻ രാത്രി 8.40നു കണ്ണൂരിലുമെത്തും. വൈകിട്ട് 6 ന് കാസർക്കോടും 6.40ന് കാഞ്ഞങ്ങാടും എത്തും.12 ജനറൽ കോച്ചുകളും ഒരു എസ്എൽഎർ കോച്ചും ഉൾപ്പെടെ 14 കോച്ചുകളാണു ട്രെയിനിന് ഉണ്ടാകുക. മെമു മംഗളൂരുവിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു നീലേശ്വരം റെയിൽവേ വികസന ജനകീയ മുന്നണി ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തുകയും എംപി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകുകയും ചെയ്തിരുന്നു. മെമുവിന്റെ കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഇതേ റൂട്ടിൽ പുതിയൊരു ട്രെയിൻ ലഭിച്ച ആശ്വാസത്തിലാണു ട്രെയിൻ യാത്രക്കാർ. 
Oct 10 2019 (08:48) എപ്പോഴും എന്റെ വിളിപ്പുറത്തുള്ള പൊന്നു (റെയിൽവേ) മുത്തപ്പാ... (www.mathrubhumi.com)
Other News
SR/Southern
0 Followers
78575 views

News Entry# 392982  Blog Entry# 4453652   
  Past Edits
Oct 10 2019 (08:48)
Station Tag: Etakkot/ETK added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Vadakara/BDJ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mahe/MAHE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Pappinisseri/PPNS added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payangadi/PAZ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Payyanur/PAY added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Charvattur/CHV added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Nileshwar/NLE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kanhangad/KZE added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR~/261443

Oct 10 2019 (08:48)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
“ഭക്താ, മുത്തപ്പനെ കണ്ടു,ല്ലേ..എന്തെങ്കിലും മുത്തപ്പനോട് വിശേഷിപ്പിക്കാനുണ്ടോ..സന്ധ്യാനേരത്ത് മുത്തപ്പനെ പ്രാർഥിക്കണം, കേട്ടോ..എപ്പോഴും മുത്തപ്പൻ വിളിപ്പുറത്തുണ്ടാകും, കേട്ടോ...”
കൈവിരലിൽ തെരുപ്പിടിച്ച് മുത്തപ്പൻ ഉരചെയ്യുമ്പോൾ ഭക്തരുടെ മുഖത്തുനിന്ന്‌ മാഞ്ഞുപോകുന്നത് സങ്കടത്തിന്റെ വേലിയേറ്റത്തിരകൾ. ആപത്തുകൾ തട്ടിയകറ്റുന്ന, വിഷമകാലത്ത് പിരിയാതെ ഒപ്പമുണ്ടാകുന്ന ഇഷ്ടദേവൻ നീട്ടുന്ന തെച്ചിപ്പൂക്കൾ പ്രസാദമായി വാങ്ങിപ്പിരിയുന്ന ഓരോ മുഖത്തുമുണ്ട് നിർവൃതിയുടെ വെട്ടം. മുത്തപ്പനും ഭക്തനും തമ്മിലുള്ള ബന്ധം മറ്റു ദൈവങ്ങളും ഭക്തനുംപോലുള്ളതല്ല. ഭക്തനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽനിന്ന്‌ ഏറെ വ്യത്യസ്തമായ ഒന്നാണത്.
“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ. ഞാനും കൈവിട്ടെന്നുകരുതിയോ. അങ്ങനെ കൈവിടില്ല മുത്തപ്പൻ....”മുത്തപ്പന്റെ അനുഗ്രഹവർഷം ഏറ്റുവാങ്ങി പടിയിറങ്ങുന്നവരിൽനിന്ന്‌ ഒഴിയുന്നതേയില്ല,താളക്രമത്തിലുള്ള മുത്തപ്പന്റെ വചനങ്ങൾ.
നാനാജാതിമതസ്ഥരായ
...
more...
ഭക്തരും സാധാരണക്കാരുടെ ദൈവമായ മുത്തപ്പനും തമ്മിലൊരു ആത്മബന്ധമുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് പ്രാദേശികമായി നിരവധി മുത്തപ്പൻ ആരൂഢസ്ഥാനങ്ങൾ ഉയർന്നുവരുന്നതും. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ഒരുപ​േക്ഷ റെയിൽവേസ്റ്റേഷനുകളുടെ എണ്ണത്തോളംതന്നെവരും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളും.
റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്നവയാണ് ഈ ക്ഷേത്രങ്ങൾ. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇഷ്ടദൈവമാണ് റെയിൽവെ മുത്തപ്പൻ. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മലബാറിൽ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. റെയിൽ​േവ മുത്തപ്പൻ എന്നു കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. മലബാറിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് തുടങ്ങിയ മുത്തപ്പൻ ക്ഷേത്രങ്ങൾക്ക് പറയാൻ കഥകളേറെയുണ്ട്.കേൾക്കാൻ കഥകളേറെ..
കണ്ണൂർ ജില്ലയിലാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആദ്യമായി മുത്തപ്പൻ ക്ഷേത്രം തുടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ക്ഷേത്രം തുടങ്ങുന്നതിന് തുടക്കമായത് ഇവിടെയാണെന്ന് കരുതാം.ഇതിനു പിറകിലുള്ള ഐതിഹ്യത്തെക്കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയില്ല. കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ഒരുകഥ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. കഥ ഇങ്ങനെ: ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യൻ റെയിൽവേ എന്നായിരുന്നു സതേൺ റെയിൽവേ അറിയപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന മദ്യം വഴിമധ്യേ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദുഃഖവും അപമാനവും സഹിക്കാനാകാതെ ജീവനക്കാർ പറശ്ശിനിക്കടവ് മുത്തപ്പനെ പ്രാർഥിച്ചു.തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതരണമെന്നായിരുന്നു പ്രാർഥന. 
ഉദ്ദിഷ്ടകാര്യം നേടിയാൽ റെയിൽവേ സ്റ്റേഷനിൽ മാസത്തിൽ ഒരുതവണ മുത്തപ്പന് പയങ്കുറ്റിവെച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നു. പിന്നീട് റെയിൽവേ ഉന്നതോദ്യോഗസ്ഥർ നടത്തിയ വിശദാന്വേഷണത്തിൽ മദ്യം മോഷണം പോയതാണെന്ന് കണ്ടെത്തി. ശിക്ഷാനടപടികൾക്കിരയായവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. 
കടുത്ത അപമാനഭാരത്തിൽനിന്ന്‌ രക്ഷിക്കുകയും ജോലി തിരികെനൽകുകയും ചെയ്ത മുത്തപ്പനോടുള്ള ആരാധന റെയിൽവേ സ്റ്റേഷനിൽ വിളക്ക് കൊളുത്തിയാണ് തുടങ്ങിയത്. പിന്നീട് സ്റ്റേഷൻ പരിസരത്തെ മരച്ചുവട്ടിലേക്ക് വിളക്കുവെക്കുന്നത് മാറ്റി. താമസിയാതെ യാത്രക്കാരും പ്രദേശവാസികളും ഇവിടെ ആരാധനയ്ക്കായി എത്തിച്ചേർന്നുതുടങ്ങി.
ഭക്തജനങ്ങളുടെ തിരക്ക്‌ വർധിച്ചതോടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നുകണ്ട് ആരാധന പുതിയ കെട്ടിടത്തിലേക്കു മാറ്റി. ഇതിനുശേഷം ജില്ലയിൽ പലയിടങ്ങളിലുമായി റെയിൽവേ സ്റ്റേഷന് തൊട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉയർന്നുതുടങ്ങി.
വളപട്ടണം പാലത്തിന്റെ നിർമാണവേളയിൽ വിഘ്നം നേരിട്ടുവെന്നും പാലം നിർമാണത്തിലേർപ്പെട്ടവർ മുത്തപ്പനെ പ്രാർഥിച്ചുവെന്നും തടസ്സം ഒഴിഞ്ഞുപോയെന്നും മറ്റൊരു വാമൊഴിക്കഥയും പ്രചാരത്തിലുണ്ട്. വിഘ്നം ഒഴിഞ്ഞുപോയതിനെത്തുടർന്ന് മുത്തപ്പനെ വിളക്കുവെച്ച് ആരാധിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. 
വടക്കെ മലബാറിലുടനീളം...
റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ തന്നെയാണ് ക്ഷേത്രങ്ങൾ പണിയിക്കുന്നത്. അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളുടെ ഘടനയിലും ചടങ്ങുകളിലും മാറ്റങ്ങളുണ്ട്. ചിലയിടങ്ങളിൽ വിരമിച്ച ജീവനക്കാരെയും നാട്ടുകാരെയും കമ്മിറ്റിയിലുൾപ്പെടുത്തുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഈ സമ്പ്രദായം നിലവിലില്ല. ചിലയിടങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് വെള്ളാട്ടം കെട്ടിയാടുന്നതെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ മറ്റുദിവസങ്ങളിലും വെള്ളാട്ടം കെട്ടാറുണ്ട്. പഴയങ്ങാടിയിലും മറ്റു ചിലയിട ങ്ങളിലും മുത്തപ്പൻ കെട്ടിയാടുമ്പോൾ സ്റ്റേഷൻ സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഷൊറണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ മിക്കതിലും മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. മംഗളുരു, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി, കണ്ണൂർ, മാഹി, വടകര,ഷൊറണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പൻ ക്ഷേത്രങ്ങളുള്ളത്. തലശ്ശേരിയിൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രമില്ലെങ്കിലും പ്രസിദ്ധമായ മേലൂട്ട് മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് തീവണ്ടിപ്പാളത്തിനു തൊട്ടും സ്റ്റേഷന് ഏറെ അകലെയല്ലാതെയുമാണ്.
റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കു പുറമെയാണ് ജയിൽ അധികൃതർ സ്ഥാപിക്കുന്ന ജയിൽ മുത്തപ്പൻ ക്ഷേത്രങ്ങൾ. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമാനമാണ് ഇവ. കണ്ണൂർ സെൻട്രൽ ജയിലിന് അഭിമുഖമായി പാതയോരത്താണ് ജയിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജയിൽ അധികൃതർക്കാണ് ഇതിന്റെ മേൽനോട്ടച്ചുമതല.കണ്ണൂരിൽ ഇങ്ങനെ
റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് ആദ്യം തുടക്കമിട്ട കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രത്തിൽ ഇരുപത്തൊന്നംഗ കമ്മിറ്റിക്കാണ് ചുമതല. മൂന്നു വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. അഞ്ചംഗ രക്ഷാധികാരി കമ്മിറ്റിയുമുണ്ട്.കെ.കിഷോർ (പ്രസി.), എം.എൻ.വിനേഷ് (സെക്ര.), പി.കെ.ദീപേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. 
എല്ലാ വെള്ളിയാഴ്ചയും ഇവിടെ മുത്തപ്പൻ കെട്ടിയാടുന്നുണ്ട്‌. ഉച്ചയ്ക്കുമുമ്പ് മലയിറക്കത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അന്നദാനം.ശരാശരി 2000 പേർ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രസാദ ഉൗട്ടിനെത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 
വൈകിട്ട് നാലോടെയാണ് മുത്തപ്പൻ കെട്ടിയിറങ്ങുക. വേവിച്ച കടലയും തേങ്ങാപ്പൂളുമാണ് പ്രസാദം. തുലാപ്പത്ത് കഴിഞ്ഞ് ഒന്നാമത്തെ വെള്ളിയാഴ്ചയാണ് പുത്തരി വെള്ളാട്ടം. വർഷത്തിലൊരിക്കലാണ് ഉത്സവം.രോഗശാന്തിക്കും സന്താനലബ്ധിക്കുമായി ഒട്ടേറെപ്പേർ മുത്തപ്പന്റെ അനുഗ്രഹംതേടി ദിനംതോറും ഇവിടെയെത്തുന്നു.
Feb 04 2019 (13:02) Sleeper renewal work in record time (www.thehindu.com)
IR Affairs
SR/Southern
0 Followers
17114 views

News Entry# 375668  Blog Entry# 4217902   
  Past Edits
Feb 04 2019 (13:02)
Station Tag: Charvattur/CHV added by Rail Fanning~/718429

Feb 04 2019 (13:02)
Station Tag: Payyanur/PAY added by Rail Fanning~/718429

Feb 04 2019 (13:02)
Station Tag: Palakkad Junction (Palghat)/PGT added by Rail Fanning~/718429
Posted by: RFIR~ 502 news posts
12.2-km rail track renewal between Payyannur and Cheruvathur
Sleeper renewal work on the railway track between Payyannur and Cheruvathur using the track renewal train (TRT machine) has been completed in record time.
The Palakkad Division of the Railway set a record by completing the track renewal on the 12.235-km stretch of the track, officials said.
Regular renewal
The
...
more...
sleeper renewal work between Payyannur and Cheruvathur was started on December 11 and completed on January 10. The works had been sanctioned as part of regular renewals on age-cum-condition basis, they said.
The division officials said in the current financial year, the Palakkad Division had secured sanction for 25 km sleeper renewal work by using the TRT machine. The work involves replacement of all sleepers and fittings as also packing of ballast along with dynamic track stabilisation using tie tamping and vibrating machines.
According to the officials, the sleeper renewal work is a multidisciplinary work involving the coordination of the engineering staff of permanent way, signal, over-head electric traction, mechanical and staff of operating departments.
Punctuality
Sleeper renewal will be helpful in restoring the speed of 110 kmph, they said adding that the works have already improved the punctuality.After the completion of the entire renewal works, the punctuality will improve further, they added.
The quality of work done by the help of the machine is better as compared to manual replacement and the time required is one-fourth to one-fifth of what manual replacement requires. Since the traffic on this section is heavy, some trains had to be regulated to get a clear traffic block of 4 hours duration, they said adding that passengers and the public were informed in advance through the media about the regulation services.
Aug 25 2017 (20:14) ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽ (localnews.manoramaonline.com)
Other News
SR/Southern

News Entry# 313224   
  Past Edits
Aug 25 2017 (20:14)
Station Tag: Charvattur/CHV added by MCPNBR~/261443
Stations:  Charvattur/CHV  
ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ ഇരുട്ടിൽFriday 25 August 2017 01:00 AM IST
by സ്വന്തം ലേഖകൻ
ചെറുവത്തൂർ ∙ സന്ധ്യമയങ്ങിയാൽ ഇവിടെയാകെ ഇരുട്ടാണ്. പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ കാര്യാലയം പ്രവർത്തിക്കുന്ന സ്ഥലത്തു മാത്രം വെളിച്ചമുള്ള ഈ സ്റ്റേഷന്റെ പേര് ചെറുവത്തൂർ. ആദർശ് സ്റ്റേഷന്റെ പട്ടികയിൽ വർഷങ്ങൾക്കു മുൻപു തന്നെ ഇടംതേടിയ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളിലെ വെളിച്ചം ചിലയിടങ്ങളിൽ മാത്രമേ കാണൂ. മറ്റിടങ്ങൾ പൂർണമായും ഇരുട്ടിലാണ്.
ഇതാവട്ടെ കഞ്ചാവ് മാഫിയയുടെ ഇടത്താവളമായി ഇവിടം മാറിക്കഴിഞ്ഞു. സ്റ്റേഷൻ പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന സജീവമാകുന്നത്. സ്റ്റേഷൻ പരിസരത്ത്
...
more...
കഞ്ചാവ് വിൽപന സാജീവമാണെന്നതു പരസ്യമായ കാര്യമാണ്. സന്ധ്യമയങ്ങിയാൽ കഞ്ചാവ് ലോബി ഇവിടെയെത്തും.
പ്ലാറ്റ്ഫോമിലെ വെളിച്ചക്കുറവ് ഇവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു. സ്റ്റേഷനു സമീപത്തു തന്നെ റെയിൽവേ വൈദ്യുതീകരണത്തിനു വേണ്ടി കൊണ്ടിറക്കിയ ചെമ്പ് കമ്പിയടക്കമുള്ള കോടിക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും മങ്ങിയ വെളിച്ചമാണ്.
ഇവിടത്തെ കാവൽക്കാരുടെ കയ്യിലാവട്ടെ സുരക്ഷാ ആയുധങ്ങൾ ഒന്നും തന്നെയില്ല. ആകെയുള്ളത് ടോർച്ച് മാത്രമാണ്. മാസങ്ങൾക്കു മുൻപ് പുലർച്ചെ സാധനങ്ങൾ മോഷ്ടിക്കാനെത്തിയ സംഘത്തെ പിടികൂടാൻ എത്തിയ കാവൽക്കാരനെ മോഷ്ടാക്കൾ ആക്രമിച്ചിരുന്നു. പൊലീസിൽ പരാതി നൽ‍കിയിട്ടും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
Page#    Showing 1 to 20 of 22 News Items  next>>

Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy