PNR Ref
 PNR Req
 Blank PNRs
 Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 Bookmarks
 Rating
 Correct
 Wrong
 Stamp
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt
News Super Search
 ↓ 
×
Member:
Posting Date From:
Posting Date To:
Category:
Zone:
Language:
IR Press Release:

Search
  Go  

Vaishali Express - जितना सुंदर तुम्हारा नाम उतनी सुंदर तुम्हारी चाल - be my valentine - Rahul Vatsa

Full Site Search
  Full Site Search  
 
Fri Nov 27 06:42:55 IST
Home
Trains
ΣChains
Atlas
PNR
Forum
Topics
Gallery
News
FAQ
Trips/Spottings
Login
Advanced Search
<<prev entry    next entry>>
News Entry# 391378
Sep 19 2019 (10:14) കേരളത്തോട് മുഖംതിരിച്ച് റെയിൽവേ (www.mathrubhumi.com)
Other News
SR/Southern
0 Followers
14694 views

News Entry# 391378  Blog Entry# 4432160   
  Past Edits
Sep 19 2019 (10:14)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kottayam/KTYM added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kasaragod/KGQ added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 19 2019 (10:14)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443
തിരുവനന്തപുരം: പുതിയ തീവണ്ടി, അധിക സ്റ്റോപ്പുകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങിയ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളോട് മുഖംതിരിച്ച് റെയിൽവേ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശമനുസരിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ ആണ് എം.പി.മാരുടെ യോഗം വിളിച്ചത്. ഓരോ എം.പി.മാരും നേരത്തേ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, മുഖംതിരിച്ചുള്ള മറുപടിയാണ് റെയിൽവേ നൽകിയതെന്ന വിമർശനം എം.പി.മാർ യോഗത്തിൽ അറിയിച്ചു.
നാലുസ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താമെന്ന് െറയിൽവേ ഉറപ്പുനൽകിയിട്ടുണ്ട്. പാലക്കാട് പിറ്റ് ലൈൻ സ്ഥാപിക്കും. മംഗലാപുരത്തുനിന്നും എറണാകുളത്തുനിന്നുമായി രാമേശ്വരത്തേക്ക് രണ്ടുപുതിയ തീവണ്ടികൾ അനുവദിച്ചതായും എം.പി.മാരെ അറിയിച്ചു. ഇതാണ് കേരളത്തിന് ആശ്വാസകരമായ തീരുമാനം. കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം സൗത്ത് എന്നിവയാണ് അന്തർദേശീയ നിലവാരത്തിലേക്കുള്ള പരിഗണനയിലുള്ളത്.
ഷൊർണൂരിൽ പിറ്റ് ലൈൻ സ്ഥാപിക്കാൻ സ്ഥലമില്ലെന്ന തെറ്റായ മറുപടിയും റെയിൽവേ നൽകിയതിലുണ്ട്. ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നിശ്ചിതതോത് ടിക്കറ്റ് സ്റ്റേഷനുകളിലുണ്ടാകണമെന്നാണ് റെയിൽവേ
...
more...
ഉദ്യോഗസ്ഥർ നൽകിയ മറുപടി. എന്നാൽ, നിർത്താത്ത തീവണ്ടിക്ക് എങ്ങനെ സ്റ്റേഷനിലെ ടിക്കറ്റിന്റെ കണക്കെടുക്കാനാകുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ചോദിച്ചു. പാലക്കാട്-തിരുവനന്തപുരം വികസനം തടയാൻ റെയിൽവേയിൽ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.
നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്കായുള്ള സർവേക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിന് കൂടുതൽ കോച്ചുകൾ അനുവദിക്കുന്നത് ലാഭകരമല്ല. കൊച്ചുവേളിയിൽ അവസാനിക്കുന്ന വണ്ടികൾ തിരുവനന്തപുരത്തേക്ക് നീട്ടാൻ സ്ഥലപരിമിതിമൂലം സാധ്യമല്ല. നേമം സെക്കൻഡ് ടെർമിനൽ പദ്ധതിയുടെ വിശദപദ്ധതി രേഖ മന്ത്രാലയത്തിെന്റ പരിഗണനയിലാണെന്നും റെയിൽവേ അറിയിച്ചു.
ബെംഗളൂരുവിലേക്ക് അധിക വണ്ടികളില്ല
ധൻബാദ്-ആലപ്പുഴ, പുണെ-എറണാകുളം, അജ്മേർ-എറണാകുളം എക്സ്‌പ്രസുകൾ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യവും തള്ളി. കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലത്ത് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. നിലവിലെ പാളത്തിന്റെയും സ്റ്റേഷന്റെയും സൗകര്യം അനുസരിച്ച് ബെംഗളൂരുവിലേക്ക് കൂടുതൽ സർവീസ് അനുവദിക്കാനാവില്ല. നിലവിൽ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 30 തീവണ്ടികളുണ്ട്. ഷൊർണൂർ-എറണാകുളം മൂന്നാം ലൈനിന് റെയിൽവേ ബോർഡിന്റെ അനുമതിയുണ്ട്. എന്നാൽ, ഷൊർണൂർ-പാലക്കാട് ലൈൻ മൂന്നുവരിയാക്കുന്നതിന് അനുമതി നൽകിയിട്ടില്ല. സ്ഥലമേറ്റെടുത്ത് നൽകാത്തതാണ് പാത ഇരട്ടിപ്പിക്കൽ വൈകാൻ കാരണം.
കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. ഈ തീവണ്ടി കൊച്ചുവേളിയിൽനിന്ന് തിരുവനന്തപുരം വരെ നീട്ടണമെന്നതും പരിഗണിച്ചില്ല. ഗുരുവായൂർ-തിരുന്നാവായ ലൈൻ സർവേ പൂർത്തിയാക്കാനാകാത്തത് ജനങ്ങളുടെ എതിർപ്പുകൊണ്ടാണെന്നായിരുന്നു മറുപടി.
തിരുവനന്തപുരം വിഭജിക്കാൻ ആവശ്യം
തിരുവനന്തപുരം ഡിവിഷൻ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടിൽനിന്നുള്ള എം.പി.മാർ ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേ ജനറൽമാനേജരാണ് യോഗം വിളിച്ചതെന്നതിനാൽ തമിഴ്‌നാട്ടിലെ ചില എം.പി.മാരും യോഗത്തിലുണ്ടായിരുന്നു. നേമം മുതൽ തിരുനെൽവേലി വരെയുള്ള 160 കിലോമീറ്റർ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാൻ ആവശ്യമുയർന്നത്. നേമം മുതൽ തിരുനെൽവേലിവരെ മധുരയ്ക്ക് കൈമാറുമ്പോൾ, പകരമായി മധുര ഡിവിഷന് കീഴിലെ കൊല്ലം മുതൽ പുനലൂർ വരെയുള്ള പാത തിരുവനന്തപുരത്തിനും കൈമാറണമെന്ന് നിർദേശം മൂന്നുവർഷമായുണ്ട്.

2 Public Posts - Thu Sep 19, 2019

10153 views
Sep 19 2019 (21:47)
MCPNBR
MCPNBR~   3891 blog posts
Re# 4432160-3            Tags   Past Edits
They mentioned Kerala not Kannur

10111 views
Sep 19 2019 (21:47)
MCPNBR
MCPNBR~   3891 blog posts
Re# 4432160-4            Tags   Past Edits
Is it inclusive of 16511/12,1718..?

10420 views
Sep 20 2019 (17:49)
Sajin Panchil~   6520 blog posts
Re# 4432160-6            Tags   Past Edits
typo.. corrected.. still is there 30 trains?

9889 views
Sep 22 2019 (20:01)
MCPNBR
MCPNBR~   3891 blog posts
Re# 4432160-8            Tags   Past Edits
28 will come.
2677, 6331, 2777, 2677, 6315. 2684, 2608, 6320, 6526, 2257
6527, 6565, 6511, 6512

10005 views
Sep 22 2019 (20:17)
K Gautham Karthik~   1951 blog posts
Re# 4432160-9            Tags   Past Edits
Nemom-Tirunelveli Madurai divisionu handiver cheyditu Kollam-Punalur TVC divn nu handover cheyyanamenno? Wow.. Ee MP maarum state de peril demand cheyyunna route boundary statein appuram anallo!
And cant these MPs think beyond increasing stops and new trains and think logically? Already kore stops ayi trains izhayuvanu..
Scroll to Top
Scroll to Bottom
Go to Mobile site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy