ക്രിസ്മസ്, മണ്ഡലകാല യാത്രയ്ക്ക് : 4 സ്പെഷൽ ട്രെയിൻ Saturday 17 December 2016 08:11 AM IST
ബെംഗളൂരു ∙ കർണാടകയിൽ നിന്നുള്ള ക്രിസ്മസ്, ശബരിമല, പുതുവൽസര സ്പെഷൽ ട്രെയിൻ അനുവദിച്ചു. ഈ മാസം 20, 27, ജനുവരി മൂന്ന്, 10 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ബെംഗളൂരു, കോയമ്പത്തൂർ വഴി പിറ്റേന്നു രാവിലെ കൊച്ചുവേളിയിലെത്തും. അവിടെ നിന്നുള്ള മടക്ക ട്രെയിൻ 21, 28, ജനുവരി 4, 11 തീയതികളിൽ ബെംഗളൂരു വഴി ഹുബ്ബള്ളിയിലേക്കും സർവീസ് നടത്തും. റിസർവേഷൻ ഇന്നാരംഭിക്കും. ബെംഗളൂരുവിനു പുറമെ ഹുബ്ബള്ളിയിലെ മലയാളികൾക്കും സ്പെഷൽ ട്രെയിൻ പ്രയോജനകരമാകും.
click here